വെള്ളറട: തെരഞ്ഞെടുപ്പിന്‍െറ തലേദിവസങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ മാവോവാദി പോസ്റ്ററുകള്‍. നാട്ടുകാര്‍ ഭീതിയില്‍. പൊലീസ് നടപടിയില്ല. നെയ്യാറ്റിന്‍കര താലൂക്കില്‍ കുന്നത്തുകാല്‍ നാറാണി-കോട്ടുകാണം ഭാഗങ്ങളില്‍ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളുടെ തലേദിവസങ്ങളില്‍ മാവോവാദികളെ വിജയിപ്പിക്കുക എന്ന കൈയെഴുത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. നാട്ടുകാര്‍ വെള്ളറട പൊലീസിനെയും ഇന്‍റലിജന്‍സ് വിഭാഗങ്ങളെയും വിവരങ്ങള്‍ അറിയിക്കാറുണ്ട്. എന്നാല്‍, യാതൊരു അന്വേഷണവും ഉണ്ടാകാത്തതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്. കൈയെഴുത്ത് കോപ്പികളായതിനാല്‍ ആളെ തിരിച്ചറിയാന്‍ എളുപ്പമാണ്. എങ്കിലും പൊലീസിന് കുലക്കമില്ല. വെള്ളറട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തെരഞ്ഞെടുപ്പ് വേളകളില്‍ മാത്രം ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. നാട്ടുകാര്‍ ആദ്യസമയങ്ങളില്‍ പോസ്റ്ററുകള്‍ നശിപ്പിച്ചിരുന്നു. സംഭവത്തിന് ആവര്‍ത്തനമുണ്ടായപ്പോള്‍ വെള്ളറട പൊലീസ് ഇന്‍റലിജന്‍സ് വിഭാഗങ്ങളെ അറിയിച്ചെങ്കിലും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ളെന്ന പരാതി വ്യാപകമാണ്. കോട്ടുകോണം നാറാണി ഭാഗങ്ങളിലെ മാവോവാദികളെ കണ്ടുപിടിച്ചില്ളെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.