തിരുവനന്തപുരം: തലസ്ഥാനം ആവേശത്തോടെ പോളിങ് ബൂത്തിലത്തെിയപ്പോള്‍ പതിവുപോലെ പലയിടങ്ങളിലും വോട്ടുയന്ത്രം പിണങ്ങി. ജില്ലയിലെ 24 ബൂത്തുകളിലാണ് യന്ത്രം തകരാറിലായത്. ഇതോടെ പല കേന്ദ്രങ്ങളിലും അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍വരെ വൈകിയാണ് വോട്ടിങ് പുനരാരംഭിച്ചത്. യന്ത്രങ്ങള്‍ തകരാറിലായതോടെ പലകേന്ദ്രങ്ങളിലും രാത്രി എട്ടിനും വോട്ടര്‍മാരുടെ നീണ്ടനിര കാണാമായിരുന്നു. തിരുവനന്തപുരം മണ്ഡലത്തിലെ എസ്.എം.വി സ്കൂളില്‍ സ്ഥാനാര്‍ഥികളുടെ ചിഹ്നം തെളിഞ്ഞില്ളെന്ന വോട്ടര്‍മാരുടെ പരാതിയെ തുടര്‍ന്ന് യന്ത്രം മാറ്റിവെച്ചു. കാട്ടാക്കട കിള്ളിയിലും കള്ളിക്കാടും വോട്ടിങ് ആരംഭിച്ച ഉടന്‍ യന്ത്രങ്ങള്‍ പണിമുടക്കി. പകരം യന്ത്രങ്ങള്‍ കൊണ്ടുവന്ന് അരമണിക്കൂറിനു ശേഷം പോളിങ് പുനരാരംഭിക്കുകയായിരുന്നു. കിള്ളി എല്‍.പി.എസിലെ 58ാം നമ്പര്‍ ബൂത്തിലാണ് രാവിലെ 7.30ഓടെ യന്ത്രം തകരാറിലായത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഐ.ബി. സതീഷിന്‍െറ പേരിന് നേരെയുള്ള ബട്ടണില്‍ ശക്തമായി വിരല്‍ അമര്‍ത്തിയാല്‍ മാത്രമേ വോട്ട് രേഖപ്പെടുത്തുന്നുള്ളൂവെന്ന പരാതിയെ തുടര്‍ന്നായിരുന്നു യന്ത്രം മാറ്റിവെക്കാന്‍ തീരുമാനിച്ചത്. കാട്ടാക്കട പൊറ്റയില്‍ കൃഷിഭവനിലെ ഒമ്പതാം നമ്പര്‍ ബൂത്തില്‍ രാവിലെ തെരഞ്ഞെടുപ്പ് തുടങ്ങി 130 പേര്‍ വോട്ട് രേഖപ്പെടുത്തിയതും വോട്ടുയന്ത്രം പണിമുടക്കി. 20 മിനിറ്റുകൊണ്ട് യന്ത്രം നന്നാക്കിയശേഷമാണ് വീണ്ടും വോട്ടിങ് പുനരാരംഭിച്ചത്. കോവളം വാഴമുട്ടം സ്കൂളിലെ 144ാം ബൂത്തിലെ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് 10 മിനിറ്റോളം പോളിങ് നിര്‍ത്തിവെച്ചു. പകരം യന്ത്രം സ്ഥാപിച്ചാണ് വോട്ടിങ് പുനരാരംഭിച്ചത്. ബാലരാമപുരം കൃഷിഭവനിലെ 59ാം വാര്‍ഡില്‍ ഉച്ചക്കുശേഷം യന്ത്രം പണിമുടക്കിയതോടെ ഒന്നര മണിക്കൂര്‍ വൈകിയാണ് വോട്ടിങ് പുനരാരംഭിച്ചത്. ബാലരാമപുരം കോട്ടുകാല്‍ മുത്താരമ്മന്‍ കോവില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വൈകീട്ട് 5.15ഓടെ യന്ത്രം തകരാറിലായി. തിരുവനന്തപുരത്തെ വെട്ടുകാട്ട് സെന്‍റ് മേരീസില്‍ രണ്ട് ബൂത്തുകളില്‍ യന്ത്രം പണിമുടക്കി. എട്ട്, ഒമ്പത് നമ്പര്‍ ബൂത്തുകളിലാണ് 20 മിനിറ്റോളം വോട്ടിങ് മുടങ്ങിയത്. വോട്ട് രേഖപ്പെടുത്തുമ്പോള്‍ ‘ബീപ്’ ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്നാണ് യന്ത്രങ്ങള്‍ മാറ്റിവെച്ചത്. എന്നാല്‍, എട്ടാം നമ്പര്‍ ബൂത്തില്‍ പകരമത്തെിച്ച യന്ത്രത്തിനും ഇതേ തകരാര്‍ കണ്ടതിനെ തുടര്‍ന്ന് ആദ്യത്ത വോട്ടുയന്ത്രം ശരിയാക്കുന്നതുവരെ വോട്ടര്‍മാര്‍ക്ക് കാത്തുനില്‍ക്കേണ്ടിവന്നു. ശ്രീവരാഹം എല്‍.പി.എസിലെ 118ാം നമ്പര്‍ ബൂത്തില്‍ വോട്ടുയന്ത്രം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് മൂന്നുതവണ മാറ്റിവെക്കേണ്ടിവന്നു. തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് ഇവിടെ പോളിങ് ആരംഭിച്ചത്. നേമത്തെ പ്രശ്നബാധിത ബൂത്തുകളിലൊന്നായ തുഞ്ചന്‍ സ്മാരകത്തിലും രാവിലെ 10ഓടെ യന്ത്രം പണിമുടക്കി. വെള്ളായണി ജങ്ഷനിലെ നഗരസഭാ സോണല്‍ ഓഫിസിനോട് ചേര്‍ന്ന കൃഷിഭവനില്‍ പ്രവര്‍ത്തിക്കുന്ന 120ാം നമ്പര്‍ ബൂത്തിലെ യന്ത്രം വൈകീട്ട് 4.20ഓടെ പണിമുടക്കി. 45 മിനിറ്റിന് ശേഷമാണ് പകരം വോട്ടുയന്ത്രം എത്തിച്ച് വോട്ടിങ് പുനരാരംഭിച്ചത്. ഇതിനത്തെുടര്‍ന്ന് വോട്ടിങ് സമയം അവസാനിച്ചപ്പോഴും വോട്ടര്‍മാരുടെ നീണ്ടനിര ഇവിടെ കാണാമായിരുന്നു. കല്ലറ പഞ്ചായത്തിലെ തുമ്പോട് എട്ടാം ബൂത്തില്‍ വോട്ടിങ് ആരംഭിച്ച് 15 മിനിറ്റിന് ശേഷം യന്ത്രത്തിലെ ബട്ടണുകളെല്ലാം തകരാറിലായതോടെ അരമണിക്കൂര്‍ വോട്ടിങ് വൈകി. വെഞ്ഞാറമൂട് സ്കൂളിലെ ബൂത്ത് നമ്പര്‍ 10, വെള്ളറട മൈലച്ചല്‍ സ്കൂളിലെ ബൂത്ത് നമ്പര്‍ 138, ചെമ്പൂര്‍ എല്‍.എം.എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ബൂത്ത് നമ്പര്‍ 145, മണ്ണന്തല കട്ടച്ചല്‍ക്കോണത്തെ ബൂത്ത് നമ്പര്‍ 15, ശാസ്തമംഗലം എല്‍.പി.എസിലെ ബൂത്ത് നമ്പര്‍ 80, വിതുര പഞ്ചായത്തിലെ ആനപ്പാറ സ്കൂളിലെ 26ാം ബൂത്ത്, പേരൂര്‍ക്കട പി.എസ്.എന്‍.എം സ്കൂള്‍, ബീമാപള്ളി ബൂത്ത് നമ്പര്‍ 136, പൂന്തുറ സെന്‍റ് തോമസ് സ്കൂള്‍, പി.ടി.പി നഗര്‍ വിദ്യാധിരാജ സ്കൂള്‍ എട്ടാം നമ്പര്‍ ബൂത്ത്, മുടവന്‍മുകള്‍ എല്‍.പി.എസ് എന്നിവിടങ്ങളിലും യന്ത്രങ്ങള്‍ പണിമുടക്കി. അതേസമയം, വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് രാവിലെ മെഴുകുതിരി വെട്ടത്തിലാണ് പോളിങ് നടത്തിയത്. ഇളങ്കാവ്, വാഴമുട്ടം സ്കൂള്‍, കോട്ടപ്പുറം തുടങ്ങിയ കേന്ദ്രങ്ങളില്‍ മെഴുകുതിരി വെട്ടത്തിലാണ് പോളിങ് നടപടി പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.