മഴയില്‍ ആദ്യം മടിച്ചു, പിന്നെ ഒഴുകിയത്തെി

തിരുവനന്തപുരം: മഴ ആശങ്ക വിതച്ച പ്രഭാതത്തില്‍ ജനം അല്‍പം മടിച്ചെങ്കിലും മാനം തെളിഞ്ഞതോടെ പോളിങ് ബൂത്തിലേക്ക് ഒഴുകിയത്തെി. തുടക്കത്തില്‍ പതിവ് ആവേശം പ്രകടമായില്ളെങ്കിലും പിന്നെ സ്ഥിതി മാറി. മുന്‍കരുതലായി കുട കൈയില്‍ കരുതിയും അല്ലാതെയും വോട്ടര്‍മാര്‍ എത്തിയതോടെ ഒൗട്ടര്‍ ബൂത്തിലെ അണികണിലും ആവേശം. ഞായറാഴ്ച തുടങ്ങിയ മഴ സ്ഥാനാര്‍ഥികളിലും പാര്‍ട്ടി പ്രവര്‍ത്തകരിലും ആശങ്കക്ക് വഴിവെച്ചു. തലേന്ന് ഒൗട്ടര്‍ ബൂത്തിനായി കെട്ടിയ തോരണങ്ങളെല്ലാം മഴയില്‍ കുതിര്‍ന്നിരുന്നു. എന്നാല്‍, മഴയെ അവഗണിച്ചും വോട്ട് രേഖപ്പെടുത്താനിറങ്ങിയ മുതിര്‍ന്നവരെയടക്കം രാവിലെ ഏഴിനും ഏഴരക്കുമെല്ലാം മലയോര മേഖലയില ബൂത്തുകളില്‍ കാണാമായിരുന്നു. ആദ്യം വോട്ട് ചെയ്യണമെന്ന വാശിയോടെ എത്തിയവരായിരുന്നു മറ്റൊരു വിഭാഗം. മഴ മുന്നില്‍ കണ്ട് പതിവില്‍നിന്ന് വ്യത്യസ്തമായ പന്തല്‍ സ്വഭാവത്തിലാണ് പലയിടങ്ങളുലും ഒൗട്ടര്‍ ബൂത്തുകള്‍ ക്രമീകരിച്ചിരുന്നത്. കൂടാതെ, നനഞ്ഞു കീറിയ തോരണങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന്‍െറ തിരക്കിലായിരുന്നു രാവിലെ എട്ടുവരെയും പ്രവര്‍ത്തകര്‍. മത്സരത്തിന്‍െറ വാശിയും വീറും വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു ഒൗട്ടര്‍ ബൂത്തുകള്‍. വര്‍ധിച്ച ആവേശം പോളിങ് ബൂത്തുകള്‍ക്ക് സമീപത്തേക്ക് നീങ്ങിയതോടെ പലയിടങ്ങളിലും പൊലീസ് ഇടപെട്ടാണ് പരിഹാരം കണ്ടത്. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മിക്കയിടങ്ങളിലും ചുവന്ന മുണ്ടുടുത്തായിരുന്നു. ബി.ഡി.ജെ.എസ് മത്സരിക്കുന്ന മണ്ഡലങ്ങളിലെ ഒൗട്ടര്‍ ബൂത്തുകളില്‍ ചിഹ്നം പരിചയപ്പെടുത്തുന്നതിന് പോസ്റ്ററുകള്‍ക്ക് പകരം ‘കുടം’ തന്നെ സ്ഥാപിച്ചിരുന്നു. മഴക്കാറ് മാറിയതോടെ രാവിലെ എട്ടുമുതല്‍തന്നെ ബൂത്തുകള്‍ സജീവമായി. വയോധികരെ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ എല്ലായിടങ്ങളിലും ഏര്‍പെടുത്തിയിരുന്നു. നഗരപരിധില്‍ ശാന്തമായിട്ടാണ് പോളിങ് തുടങ്ങിത്. നാലോ അഞ്ചോ പേര്‍ മാത്രമുള്ള നിരകള്‍. സ്ത്രീകള്‍ക്കുള്ള നിര രാവിലെ മിക്കവാറും ഒഴിഞ്ഞിരുന്നു. അതേസമയം, വട്ടിയൂര്‍കാവ് മണ്ഡലത്തിലെ ബൂത്തുകളില്‍ നഗരത്തിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് സാമാന്യം നല്ല തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ തുടക്കത്തിലെ മന്ദത ഒഴിവാക്കിയാല്‍ അവസാനം വരെയും നീണ്ട നിരകളാണ് കാണാനായത്. നേമം മണ്ഡലത്തിലെ സ്ത്രീസൗഹൃദ ബൂത്തുകളില്‍ ചിലതില്‍ പോളിങ് നടപടി ക്രമങ്ങള്‍ക്ക് കാലതാമസമുണ്ടാകുന്നെന്ന് ആക്ഷേപമുയര്‍ന്നു. കഴക്കൂട്ടം മണ്ഡലത്തില്‍ രാവിലെ ഒമ്പതോടെ ശക്തമായ പോളിങ് നടന്നെങ്കിലും 11 ഓടെ മന്ദഗതിയിലായി. ചിറയിന്‍കീഴ് മണ്ഡലത്തിലെ ബൂത്തുകളില്‍ രാവിലെ മുതല്‍ വോട്ടര്‍മാര്‍ എത്തിയിരുന്നെങ്കിലും സമീപത്തെ ആറ്റിങ്ങലില്‍ പല ബൂത്തുകളും ഈ സമയം ശുഷ്കമായിരുന്നു.പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം മണ്ഡലങ്ങളില്‍ സാവധാനം തുടങ്ങിയ പോളിങ് ഉച്ചക്കുശേഷമാണ് സജീവമായത്. വൈകീട്ട് ആറുവരെ സമയം അനുവദിച്ചതിനാല്‍ കൂടുതല്‍ പേരും വോട്ട് ചെയ്യാനത്തെിയത് ഉച്ചക്കുശേഷമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.