തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഒരുക്കം പൂര്‍ത്തിയായി. ഞായറാഴ്ച വിതരണ കേന്ദ്രങ്ങളില്‍നിന്ന് ഓഫിസര്‍മാര്‍ പോളിങ് സാമഗ്രികള്‍ സ്വീകരിച്ചു. അരുവിക്കര മണ്ഡലത്തിലെ വിതരണ കേന്ദ്രമായ മഞ്ച ഗവ. വി.എച്ച്.എസ്.എസില്‍ നേരിയ വാക്കുതര്‍ക്കമുണ്ടായതൊഴിച്ചാല്‍ വിതരണം സുഗമമായി നടന്നു. ഉച്ചക്ക് മൂന്നോടെ ജില്ലയിലെ 14കേന്ദ്രങ്ങളിലെയും പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. അരുവിക്കര മഞ്ച ഗവ. വി.എച്ച്.എസ്.എസില്‍ (ബി.എച്ച്.എസ്) പോളിങ് ഉദ്യോഗസ്ഥരും സ്കൂളിലെ ജീവനക്കാരും തമ്മിലാണ് വാക്കുതര്‍ക്കമുണ്ടായത്. കലക്ടര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ഇതിനത്തെുടര്‍ന്ന് പോളിങ് സാമഗ്രി വിതരണം ആരംഭിക്കാന്‍ വൈകി. 85ഓളം സാധനങ്ങള്‍ അടങ്ങിയ കിറ്റാണ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയത്. ആദ്യം പൂര്‍ത്തിയായത് നെടുമങ്ങാട് മണ്ഡലത്തിലേക്കുള്ള സാമഗ്രികളുടെ വിതരണമാണ്. മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി രാവിലെ 10ന് ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുത്ത ബൂത്തുകളിലേക്ക് വിവിപാറ്റ് മെഷീനുകളും വിതരണം ചെയ്തു. വോട്ടുയന്ത്രത്തില്‍ വോട്ട് പതിയുന്നതിനൊപ്പം ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ഉറപ്പാക്കാന്‍ കഴിയുന്ന ഉപകരണമാണ് വിവിപാറ്റ് മെഷീന്‍. തിരുവനന്തപുരം മണ്ഡലത്തിലെ പോളിങ് സാമഗ്രി വിതരണം മണക്കാട് ടീച്ചേഴ്സ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലും നേമം മണ്ഡലത്തിലെ തൈക്കാട് സ്വാതിതിരുനാള്‍ സംഗീത കോളജിലുമാണ് നടന്നത്. പോളിങ് ഓഫിസര്‍മാര്‍ക്ക് ഭക്ഷണത്തിന് സൗകര്യവും വിതരണ കേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്നു. കുടുംബശ്രീയുടെ കാന്‍റീനും ജയില്‍ വകുപ്പിന്‍െറ ചപ്പാത്തി, ബിരിയാണി പാര്‍സലുമാണ് ഒരുക്കിയത്. വിതരണ കേന്ദ്രത്തിലത്തെുന്ന ഉദ്യോഗസ്ഥര്‍ക്ക് സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യവും ഒരുക്കിയിരുന്നു. ഉദ്യോഗസ്ഥര്‍ എന്തൊക്കെ ചെയ്യണമെന്ന നിര്‍ദേശങ്ങളടങ്ങിയ ബുക്ലെറ്റും വിതരണം ചെയ്തു. പോളിങ് ഉദ്യോഗസ്ഥര്‍ വരാത്ത ബൂത്തുകളില്‍ റിസര്‍വിലുള്ള ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ പഠിക്കുന്നതിനത്തെിയ കിര്‍ഗിസ്താനില്‍നിന്നുള്ള സംഘം തൈക്കാട് സംഗീത കോളജിലെ വിതരണ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. വര്‍ക്കലയിലേത് എസ്.എന്‍ കോളജ് വര്‍ക്കലയിലും ആറ്റിങ്ങലിലേത് ഗവ. ബോയിസ് എച്ച്.എസ്.എസ് ആറ്റിങ്ങലിലും ചിറയിന്‍കീഴിലേത് ഗവ. ബോയിസ് എച്ച്.എസ്.എസ് ആറ്റിങ്ങലും നെടുമങ്ങാട്ടേത് ടെക്നിക്കല്‍ ഹൈസ്കൂള്‍ മഞ്ചയിലും വാമനപുരത്തേത് ഗവ. ഗേള്‍സ് എച്ച്.എസ്.എസ് നെടുമങ്ങാട്ടും കഴക്കൂട്ടത്തേത് ഗവ. വി.എച്ച്.എസ്.എസ് കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലേത് പി.എസ്.എന്‍.എം എച്ച്.എസ്.എസ് പേരൂര്‍ക്കടയിലും പാറശ്ശാലയിലേത് ഗവ. വി.എച്ച്.എസ്.എസ് പാറശ്ശാലയിലും കാട്ടാക്കടയിലേത് ക്രിസ്ത്യന്‍ കോളജ് കാട്ടാക്കടയിലും കോവളത്തേത് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നെയ്യാറ്റിന്‍കരയിലും നെയ്യറ്റിന്‍കരയിലേത് ഗവ. ബോയിസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.