വെള്ളറട: അമ്പൂരിയിലെ നെയ്യാര്‍ കാടുകളില്‍ ഇത്തവണ പോളിങ് ബൂത്തില്ല. ആദിവാസികള്‍ 10 കിലോമീറ്ററോളം നടന്ന് അമ്പൂരിയില്‍ എത്തി വോട്ട് രേഖപ്പെടുത്തണം. സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള ആഗ്രഹവുമായാണ് ഏറെ പണിപ്പെട്ട് ആദിവാസികള്‍ അമ്പൂരി സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലത്തെുന്നത്. കാരിക്കുഴി, അണമുഖം, കുന്നത്തുമല, കണ്ണുമാംമൂട്, കയ്പംപ്ളാമൂട് തുടങ്ങിയ 11 സെറ്റില്‍മെന്‍റുകളിലായി 1200 വോട്ടര്‍മാരുണ്ട്. അനേകം നാട്ടുകാരും ഇവിടെയുണ്ട്. എല്ലാവരും മായം സെന്‍റ് മേരീസ് എല്‍.പി സ്കൂളിലോ അമ്പൂരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലോ എത്തി വോട്ട് രേഖപ്പെടുത്തണം. കഴിഞ്ഞ പ്രാവശ്യം മായം-പുരവിമല ഗവ. ട്രൈബല്‍ എല്‍.പി സ്കൂളിലേ പോളിങ് ബൂത്തുണ്ടായിരുന്നുള്ളൂ. അന്ന് 98 ശതമാനം പോളിങ് ഇവിടെ രേഖപ്പെടുത്തി. അമ്പൂരിയിലായതോടെ വാര്‍ധക്യം ബാധിച്ചവരാരുംതന്നെ വോട്ട് ചെയ്യാനത്തൊന്‍ സാധ്യത കുറവാണ്. വന്യമൃഗങ്ങളുടെ ആക്രമണ ഭീതി വിതക്കുന്നതിനാല്‍ ആളുകള്‍ വരാന്‍ ഭയക്കുമെന്ന് ആദിവാസി യുവാവ് മോഹനസുധന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പുരവിമല ഗവ. ട്രൈബല്‍ സ്കൂളില്‍ പോളിങ് ബൂത്തുണ്ടായിരുന്നെങ്കില്‍ പരമാവധി വോട്ടുകള്‍ രേഖപ്പെടുത്താനാകുമായിരുന്നെന്ന് ഗിരിജനങ്ങള്‍ പറഞ്ഞു. അമ്പൂരിയിലും മായത്തും വോട്ട് രേഖപ്പെടുത്തണമെങ്കില്‍ കൊമ്പൈ സെറ്റില്‍മെന്‍റുകാര്‍ക്ക് രണ്ട് വള്ളം കടക്കണം. അമ്പൂരിയില്‍നിന്ന് ഏറ്റവും അകലെയായ ഈ സെറ്റില്‍മെന്‍റുകാര്‍ നിബിഡ വനത്തിലൂടെ നടക്കണം. ഇവിടെ വന്യജീവികള്‍ വിഹരിക്കുന്നുണ്ട്. പുരവിമലയില്‍ കഴിഞ്ഞ പ്രാവശ്യം വോട്ടിന് പോകവെ വള്ളം മുങ്ങി നിരവധി വോട്ടര്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. എല്ലാവര്‍ക്കും നീന്തല്‍ അറിയാമെന്നുള്ളതുകൊണ്ടുമാത്രം രക്ഷപ്പെടുകയായിരുന്നു. ഇത്തവണ ആ സാഹസത്തിനില്ളെന്ന് വയോധികര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.