മെഡിക്കല്‍ കോളജില്‍ പിടിയിലായ വ്യാജ ഡോക്ടര്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ കഴിഞ്ഞദിവസം പിടിയിലായ വ്യാജ ഡോക്ടര്‍ ആലപ്പുഴ തകഴി പുതുവല്‍ വീട്ടില്‍ വിപിനെ (23) കോടതി റിമാന്‍ഡ് ചെയ്തു. ഡോക്ടര്‍മാരുടെ കണ്ണുവെട്ടിച്ച് വാര്‍ഡുകളിലത്തൊറുള്ള ഇയാള്‍ 500 രൂപ വരെ രോഗികളില്‍നിന്ന് വാങ്ങാറുണ്ടെന്ന് വെളിപ്പെടുത്തി. നേരത്തേ ചില സീരിയലുകളില്‍ മേക്ക്അപ്മാന്‍െറ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ പിന്നീട് സ്വകാര്യ അരിക്കമ്പനിയുടെ സെയില്‍സ്മാനായി പ്രവര്‍ത്തിച്ചിരുന്നു. അതിനുശേഷമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാജഡോക്ടറായി കടന്നുകൂടിയത്. അത്യാഹിതവിഭാഗം മുതല്‍ വിവിധ വാര്‍ഡുകളില്‍വരെ കടന്ന് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സംശയത്തിനിടനല്‍കാത്തവിധം കബളിപ്പിക്കല്‍ നടത്തിവരുകയായിരുന്നു. വാര്‍ഡുകളിലെ പരിശോധനകള്‍ക്കുശേഷം മെഡിക്കല്‍ കോളജ് ജങ്ഷനിലെ ഹോട്ടലില്‍ കയറി ആഹാരം കഴിച്ചശേഷം ഇയാള്‍ വീണ്ടും ആശുപത്രിയിലത്തെി ഡോക്ടര്‍മാര്‍ക്കുള്ള വിശ്രമമുറിയില്‍ ഉറങ്ങാറാണ് പതിവത്രെ. അതിനിടെ വ്യാജ ഡോക്ടര്‍ പിടിയിലായ സാഹചര്യത്തില്‍ മെഡിക്കല്‍ കോളജിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.