തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇതാദ്യമായി 32 വനിതാ സൗഹൃദ പോളിങ് സ്റ്റേഷനുകള്‍. വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന ഇവിടെ വനിതകള്‍ക്ക് പ്രത്യേക സൗകര്യങ്ങളുമുണ്ട്. കൂടാതെ, തലസ്ഥാന ജില്ലയില്‍ 70 മാതൃകാ പോളിങ് സ്റ്റേഷനുകളും അവസാനവട്ട ഒരുക്കത്തിലാണ്. അടിസ്ഥാനസൗകര്യങ്ങള്‍ കൃത്യമായി ഉറപ്പാക്കുന്നവയായിരിക്കും ഇവ. എല്ലാ മണ്ഡലത്തിലും അഞ്ചുവീതം മാതൃകാ പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വനിതാ സൗഹൃദ പോളിങ് സ്റ്റേഷനുകളില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്കുപുറമെ വനിതാ കോണ്‍സ്റ്റബ്ള്‍മാരുമുണ്ടാകും. ഇതിനുപുറമെ, സി.എ.പി.എഫ് സേനയെയും സുരക്ഷക്ക് നിയോഗിക്കും. വനിതകള്‍ക്ക് വിശ്രമമുറികള്‍, ഫീഡിങ് റൂം തുടങ്ങിയവയും ഒരുക്കും. മാതൃകാ പോളിങ് സ്റ്റേഷനുകളില്‍ വൈദ്യുതി, കുടിവെള്ളം, ശൗചാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഉറപ്പാക്കും. കൂടാതെ, ബൂത്തുകളില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഇരിക്കാന്‍ കൂടുതല്‍ കസേരകള്‍, ആവശ്യമായ ഫര്‍ണിച്ചര്‍ എന്നിവയും ഒരുക്കും. മലയോരമേഖലയിലെ പോളിങ് ബൂത്തുകളില്‍ വൈദ്യുതി എത്തിക്കാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. മാതൃകാ പോളിങ് സ്റ്റേഷനുകള്‍ നേരത്തേ ഒരുക്കിയിട്ടുണ്ടെങ്കിലും ഇത്രയും കേന്ദ്രങ്ങളില്‍ ആദ്യമായാണ്. പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുന്നതിന്‍െറ ഒരുക്കങ്ങള്‍ കലക്ടര്‍ വിലയിരുത്തി. എല്ലാ പോളിങ് സ്റ്റേഷനിലും കുടിവെള്ളവും ഒരുക്കും. റാമ്പുകള്‍ ഇല്ലാത്തിടത്ത് അവ ഒരുക്കാനുള്ള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.