കഞ്ചാവ്, മദ്യ വില്‍പന: രണ്ടുപേര്‍ അറസ്റ്റില്‍

വര്‍ക്കല: കഞ്ചാവും മദ്യവും വില്‍പന നടത്തിവന്ന രണ്ടുപേരെ വര്‍ക്കല എക്സൈസ് അറസ്റ്റ് ചെയ്തു. രാമന്തളി കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന പാളയംകുന്ന് പൂടന്‍വിളാകം വീട്ടില്‍ സൈനുദ്ദീന്‍ (62), അയിരൂര്‍ ചാരുകുഴി കല്ലുവിള വീട്ടില്‍ ഉണ്ണി (39) എന്നിവരാണ് പിടിയിലായത്. രാമനുണ്ണി കോളനിയില്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തി വരുകയായിരുന്നു സൈനുദ്ദീന്‍. പിടിയിലാകുമ്പോള്‍ ഇയാളില്‍നിന്ന് 100 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അയിരൂര്‍ മേഖലയിലെ കോളനികള്‍ കേന്ദ്രീകരിച്ച് മദ്യവില്‍പന നടത്തിവന്ന ഉണ്ണിയുടെ പക്കല്‍നിന്ന് നാലു ലിറ്റര്‍ മദ്യവും പിടികൂടി. അയിരൂര്‍ തേരിക്കല്‍കുന്ന് കോളനിയില്‍ മദ്യവില്‍പനയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് എക്സൈസിന്‍െറ ഷാഡോവിഭാഗം പിടികൂടിയത്. ബാറുകള്‍ അടഞ്ഞുകിടക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിന്‍െറയും സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം വര്‍ക്കല റേയ്ഞ്ച് ഓഫിസില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. വര്‍ക്കല മേഖലയിലെമ്പാടും ഷാഡോ എക്സൈസിനെ വിന്യസിച്ചിട്ടുണ്ടെന്നും റേയ്ഞ്ച് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.