കിളിമാനൂര്‍: വേനല്‍ച്ചൂടിന് ഇക്കുറി കാഠിന്യമേറിയതോടെ ഗ്രാമീണമേഖലയിലെ ജലസ്രോതസ്സുകളായ കുളങ്ങളും തോടുകളും കിണറുകളും വറ്റിവരണ്ടു. നദികളിലെ നീരൊഴുക്ക് പൂര്‍ണമായും നിലച്ചു. ത്രിതലപഞ്ചായത്ത് സംവിധാനങ്ങളും ജനപ്രതിനിധികളുമൊക്കെ സംസ്ഥാനം അക്ഷമയോടെ കാത്തിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്നാലെ പോയതോടെ ഗ്രാമീണരുടെ കുടിവെള്ളക്ഷാമം രൂക്ഷമായി. പഞ്ചായത്തുകളില്‍ കഴിഞ്ഞകാലത്ത് നിലവില്‍ വന്ന കുടിവെള്ള പദ്ധതികളൊക്കെ ധാരാളം ഉണ്ടെങ്കിലും ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ ഒന്നും പര്യാപ്തമല്ല. വര്‍ഷങ്ങളായി ഗ്രാമീണമേഖലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്തുകളാണ് കിളിമാനൂര്‍, പഴയകുന്നുമ്മേല്‍, മടവൂര്‍, നഗരൂര്‍ എന്നിവ. പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ ചെവളക്കോണം, പുളിയം, കുഴിവിള, ഇടക്കരിക്കകം, കൊപ്പം, നെല്ലിക്കുന്ന്, വിളക്കാട്ടുകോണം, പഴയകുന്നുമ്മേല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ജലക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങിയിട്ട് ഒന്നരമാസത്തോളമായി. നിലവില്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് പലരും കുടിവെള്ളം ശേഖരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.