കൊട്ടാരക്കര: ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനെതിരെ നൂറോളം പയര്‍വര്‍ഗവിഭവങ്ങളുടെ പ്രദര്‍ശനവുമായി അധ്യാപകര്‍. 2016 അന്താരാഷ്ട്ര പയര്‍ വര്‍ഷമായി ആചരിക്കുന്നതിന്‍െറ ഭാഗമായാണ് ‘സുസ്ഥിരഭാവിക്ക് വേണ്ടിയുള്ള പോഷകാഹാരത്തിന്‍െറ വിത്ത്’ എന്ന മുദ്രാവാക്യമുയര്‍ത്തി അധ്യാപകര്‍ രംഗത്തത്തെിയത്. വെളിയം ബി.ആര്‍.സി യില്‍ നടന്ന പ്രദര്‍ശനത്തില്‍ ഉപജില്ലയിലെ ശാസ്ത്രവിഭാഗം അധ്യാപകരാണ് പ്രദര്‍ശനവും പരിചയപ്പെടുത്തലും നടത്തിയത്. 108ല്‍ പരം പയര്‍വര്‍ഗ വിഭവങ്ങളുടെയും വിവിധതരം വിത്തിനങ്ങളുടെയും പ്രദര്‍ശനം, പാചകക്കുറിപ്പുകള്‍, ഭൂകാണ്ഡങ്ങളുടെ സംഭരണവേരുകളുടെ പ്രദര്‍ശനം എന്നിവ നടന്നു. ബി.പി.ഒ എല്‍. രമ ഉദ്ഘാടനം ചെയ്തു. ബി.ആര്‍.സി ട്രെയ്നര്‍ ശാന്തകുമാര്‍, ആര്‍.പിമാരായ ജയരാജ്, റാണി, സജു എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.