തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ നവജാത ശിശുവിന്‍െറ മൃതദേഹം മാറി നല്‍കി. കൊട്ടാരക്കര എഴുകോണ്‍ പ്രിയങ്ക ഭവനില്‍ സജു-പ്രിയങ്ക ദമ്പതികളുടെ നാലുദിവസം പ്രായമുള്ള നവജാത ശിശുവിന്‍െറ മൃതദേഹമാണ് പ്രസവചികിത്സക്ക് എത്തിയ മറ്റൊരു യുവതിയുടെ പിതാവിന് ആശുപത്രി അധികൃതര്‍ മാറി നല്‍കിയത്. കുഞ്ഞിന്‍റെ മൃതദേഹം വാങ്ങാന്‍ യാഥാര്‍ഥ രക്ഷാകര്‍ത്താക്കള്‍ എത്തിയതോടെയാണ് ആശുപത്രി അധികൃതര്‍ക്ക് അബദ്ധം മനസ്സിലായത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ പരക്കംപാഞ്ഞ് കുഞ്ഞിന്‍െറ മൃതദേഹം കണ്ടത്തെി തിരികെ വാങ്ങി യഥാര്‍ഥ ബന്ധുക്കളെ ഏല്‍പിക്കുകയായിരുന്നു. കുഞ്ഞിന്‍െറ മൃതദേഹം മാറിയെന്ന് ആരോപിച്ച് ബന്ധുക്കള്‍ എസ്.എ.ടി ആശുപത്രിയില്‍ ബഹളമുണ്ടാക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനിടെ സംഭവം നിസ്സാരവല്‍കരിക്കാനും ഒതുക്കിത്തീര്‍ക്കാന്‍ ആശുപത്രി അധികൃതര്‍ രംഗത്തത്തെിയത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. വെള്ളിയാഴ്ച രാവിലെയാണ് എസ്.എ.ടി ആശുപത്രിയില്‍ കുഞ്ഞിന്‍െറ മൃതദേഹം മാറിയതുമായി ബന്ധപ്പെട്ട് സംഭവങ്ങള്‍ അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.