തലസ്ഥാനനഗരത്തില്‍ വായുമലിനീകരണം ഉയര്‍ന്ന അളവിലെന്ന് പഠനം

തിരുവനന്തപുരം: നഗരത്തിലെ വായുമലിനീകരണത്തോത് ഉയര്‍ന്ന അളവിലെന്ന് പഠനം. മലിനീകരണ നിയന്ത്രണ ബോര്‍ഡും (പി.സി.ബി) നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് പ്ളാനിങ് ആന്‍ഡ് റിസര്‍ച് സെന്‍ററും (നാറ്റ്പാക്) ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടത്തെല്‍. ദേശീയ വ്യാപന വായുഗുണനിലവാര മാനദണ്ഡത്തിലും (എന്‍.എ.എ.ക്യു) കൂടുതലാണ്. നഗരത്തില്‍ അന്തരീക്ഷം മലിനമാക്കുന്ന സൂക്ഷ്മപദാര്‍ഥങ്ങളുടെ സാന്നിധ്യമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. അന്തരീക്ഷവായുവിലെ കാര്‍ബണ്‍ മോണോക്സൈഡിന്‍െറയും കാര്‍ബണ്‍ ഡയോക്സൈഡിന്‍െറയും അളവ് പരിധിയില്‍ കൂടുതലാണെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആയുര്‍വേദ കോളജ് ജങ്ഷന്‍, പുളിമൂട്, ശ്രീകാര്യം, കിള്ളിപ്പാലം എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. 10 മൈക്രോമീറ്ററില്‍ താഴെ വലുപ്പമുള്ള സൂക്ഷ്മപദാര്‍ഥങ്ങള്‍ ക്യുബിക് മീറ്ററിന് 209.26 മൈക്രോഗ്രാം എന്ന അളവിലാണ് എം.ജി റോഡിലും പരിസരത്തും കണ്ടത്തെിയത്. സൂക്ഷ്മപദാര്‍ഥങ്ങളുടെ അളവ് ക്യുബിക് മീറ്ററിന് 100 മൈക്രോഗ്രാമാണ് എന്‍.എ.എ.ക്യു നിര്‍ദേശിക്കുന്ന പരിധി. എം.ജി റോഡില്‍ രാവിലെ ആറുമുതല്‍ ഉച്ചക്ക് രണ്ടുവരെയുള്ള സമയത്ത് സൂക്ഷ്മപദാര്‍ഥങ്ങളുടെ അളവ് അനുവദനീയമായതിലും ഇരട്ടിയാണ്. ഉച്ചക്കുശേഷം രണ്ടുമുതല്‍ രാത്രി ആറുവരെ ഇത് 48.9 ക്യുബിക് മീറ്ററിന് മൈക്രോഗ്രാം എന്ന നിലയിലേക്ക് താഴുന്നതായും പഠനത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, പുളിമൂട് ജങ്ഷനില്‍ 112.97, കിള്ളിപ്പാലത്ത് 183.63 മൈക്രോഗ്രാം വരെ രാവിലെ ആറുമുതല്‍ ഉച്ചക്ക് രണ്ടുവരെ സൂക്ഷ്മപദാര്‍ഥങ്ങളുടെ അളവ് കടന്നിരുന്നു. ഉച്ചക്ക് രണ്ടുമുതല്‍ രാത്രി 10വരെ കിള്ളിപ്പാലത്ത് 180.82 മൈക്രോഗ്രാം സൂക്ഷ്മപദാര്‍ഥം വായുവില്‍ കണ്ടത്തെി. ശ്രീകാര്യത്ത് ഇവയുടെ അളവ് രാവിലെ 96.19ഉം ഉച്ചകഴിഞ്ഞ് 55.72ഉം ആയിരുന്നു. 10 മൈക്രോമീറ്ററില്‍ താഴെ വ്യാസമുള്ള സൂക്ഷ്മപദാര്‍ഥങ്ങള്‍ ശ്വാസകോശത്തിലും രക്തത്തിലും കലര്‍ന്നാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. എന്‍.എ.എ.ക്യുവിന്‍െറ പരിധിയില്‍ കൂടുതലാണ് എം.ജി റോഡിലെ കാര്‍ബണ്‍മോണോക്സെഡിന്‍െറ അളവെന്നും പഠനത്തില്‍ പറയുന്നു. ക്യുബിക് മീറ്ററിന് നാല് മൈക്രോഗ്രാമാണ് എന്‍.എ.എ.ക്യു അനുശാസിക്കുന്ന പരിധി. എന്നാല്‍, എം.ജി റോഡില്‍ രാവിലെ ഒമ്പതിനും 10നും ഇടയിലുള്ള സമയത്ത് ഇത് അഞ്ച് മൈക്രോഗ്രാമാണ്. 11നും 12നും ഇടയില്‍ 4.53ഉം വൈകീട്ട് അഞ്ചിനും ആറിനും ഇടയില്‍ 4.34 മൈക്രോഗ്രാമുമാണ് കാര്‍ബണ്‍ മോണോക്സൈഡിന്‍െറ സാന്നിധ്യം. വന്‍ കെട്ടിടങ്ങളുടെ നിര്‍മാണം, വാഹനപ്പെരുപ്പം, പൊതുസ്ഥലങ്ങളിലെ പ്ളാസ്റ്റിക് കത്തിക്കല്‍ എന്നിവയാണ് സൂക്ഷ്മപദാര്‍ഥങ്ങളുടെ സാന്നിധ്യം കൂടാന്‍ പ്രധാന കാരണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാരിസ്ഥിതിക എന്‍ജിനീയര്‍ ദീലീപ്കുമാര്‍ ചൂണ്ടിക്കാട്ടുന്നു. വന്‍തോതിലുള്ള സൂക്ഷ്മപദാര്‍ഥങ്ങളുടെ സാന്നിധ്യം ആസ്ത്മക്കും ശ്വാസകോശരോഗങ്ങള്‍ക്കും കാരണമാകുമെന്ന് മെഡിക്കല്‍ കോളജിലെ ശ്വാസകോശരോഗ വിഭാഗം മുന്‍ തലവന്‍ ഡോ. സി. സുധീന്ദ്രഘോഷ് പറയുന്നു. രാജ്യത്തെ മറ്റ് നഗരങ്ങളെക്കാള്‍ ശ്വാസകോശരോഗികളുടെ എണ്ണം തലസ്ഥാനനഗരത്തില്‍ കൂടുതലാണെന്നാണ് 2009ലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്‍െറ പഠനത്തിലും വ്യക്തമാക്കിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.