നന്ദിയോട്ട് കുപ്പിവെള്ള ഫാക്ടറി ജലചൂഷണം നടത്തുന്നതായി പരാതി

പാലോട്: നന്ദിയോട് പഞ്ചായത്തില്‍ കുപ്പിവെള്ള ഫാക്ടറികള്‍ വ്യാപക ജലചൂഷണം നടത്തുന്നതായി പരാതി. മീന്‍മുട്ടി, പാണ്ഡ്യന്‍പാറ എന്നിവിടങ്ങളിലാണ് കുപ്പിവെള്ള ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. കള്ളിപ്പാറ സത്രക്കുഴി കടവിന് സമീപം പുതിയ ഫാക്ടറി നിര്‍മിക്കുന്നുമുണ്ട്. പാണ്ഡ്യന്‍പാറയിലെ ഫാക്ടറിക്കെതിരെ പ്രദേശത്തെ ഗ്രീന്‍വാലി റെസിഡന്‍റ്സ് അസോസിയേഷന്‍ രംഗത്തത്തെിയിട്ടുണ്ട്. ഇവിടെ ഫാക്ടറി ആരംഭിക്കുന്ന ഘട്ടത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. കുഴല്‍ക്കിണര്‍ നിര്‍മിക്കില്ളെന്നും കുളം കുഴിച്ച് മാത്രമേ വെള്ളമെടുക്കൂവെന്നും ഫാക്ടറി ഉടമകള്‍ ഉറപ്പ് നല്‍കിയതിനത്തെുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ ജലലഭ്യത കുറഞ്ഞതിനാല്‍ ഇവര്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ തയാറെടുക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. നന്ദിയോട് പ്രദേശത്ത് വനംവകുപ്പിന്‍െറ ഉടമസ്ഥതയില്‍ ഹെക്ടറുകളോളം പ്രദേശത്ത് അക്വേഷ്യയും മാഞ്ചിയവും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്ളാന്‍േറഷനുകളോട് ചേര്‍ന്ന പ്രദേശമാണ് പാണ്ഡ്യന്‍പാറ. ഇവിടെ നേരത്തേതന്നെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ജലചൂഷണം നടത്തുന്ന അക്വേഷ്യയും മാഞ്ചിയവും ധാരാളമുള്ള പഞ്ചായത്തിലാണ് രണ്ട് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതും മൂന്നാമത്തെ ഫാക്ടറിയുടെ പണി നടക്കുന്നതും. ഓരോ ദിവസവും എടുക്കുന്ന വെള്ളത്തിന്‍െറ അളവ് നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് പരിശോധിക്കാന്‍ സംവിധാനമില്ളെന്ന് പ്രദേശവാസികള്‍ പറയുന്നു. അനുവദിക്കപ്പെട്ടതിന്‍െറ നാലിരട്ടിവരെ വെള്ളമാണത്രേ ഫാക്ടറികള്‍ ദിനംപ്രതി ഊറ്റിയെടുക്കുന്നത്. വരുംനാളുകളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ഇത് ഇടയാക്കുമെന്നാണ് ആക്ഷേപം. ഫാക്ടറികള്‍ ലൈസന്‍സ് പുതുക്കാന്‍ സമീപിക്കുന്ന വേളയില്‍ പുനര്‍വിചിന്തനം നടത്താന്‍ പഞ്ചായത്ത് ഭരണസമിതി തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.