ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനം

നെയ്യാറ്റിന്‍കര: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കള്ളപ്പണവും മദ്യമൊഴുക്കും തടയാന്‍ ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. അമരവിള, നെയ്യാറ്റിന്‍കര പ്രദേശങ്ങളിലെ അതിര്‍ത്തികളില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്. വിവിധ സ്റ്റേഷനുകളില്‍നിന്ന് എസ്.ഐമാരുടെ നേതൃത്വത്തിലുള്ള സംഘം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് നെയ്യാറ്റിന്‍കര സബ്ഡിവിഷനുകീഴില്‍ പരിശോധന നടന്നുവരുന്നത്. കേന്ദ്രസേനയും പരിശോധനക്ക് പൊലീസിനൊപ്പമുണ്ട്. പള്ളിച്ചല്‍, പൂവാര്‍, പാറശ്ശാല, ഇഞ്ചിവിള, നെയ്യാറ്റിന്‍കര പ്രദേശങ്ങളില്‍ സി.ഐ.എസ്.എഫും പൊലീസും സംയുക്തമായി പരിശോധന നടത്തുന്നു. മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണിത്. മദ്യമൊഴുക്കിനെതിരെ കര്‍ശനനടപടിക്ക് എസ്.ഐമാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡും രൂപവത്കരിച്ചു. ആളൊഴിഞ്ഞ പ്രദേശങ്ങളിലും ലോഡ്ജുകളിലും പരിശോധന നടക്കുന്നുണ്ട്. നിരവധി സ്ക്വാഡുകളായാണ് പരിശോധിക്കുന്നതെന്ന് ഡിവൈ.എസ്.പി നസീര്‍ പറഞ്ഞു. സംശയകരമായി പ്രദേശങ്ങളിലെന്തെങ്കിലും കണ്ടാലും പൊലീസിനെ രഹസ്യമായി അറിയിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.