21 പത്രികകള്‍ തള്ളി; ശേഷിക്കുന്നത് 143

തിരുവനന്തപുരം: സൂക്ഷ്മപരിശോധന പൂര്‍ത്തിയായതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജില്ലയില്‍ നിന്ന് നല്‍കിയ പത്രികകളില്‍ 21 എണ്ണം തള്ളി. പ്രധാന മുന്നണിസ്ഥാനാര്‍ഥികളുടെ ഒരു പത്രികയും തള്ളിയില്ല. ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയതിലേറെയും. ഇതോടെ അവസാനപട്ടികയില്‍ 143 പേര്‍ ഇടംതേടി. 164 പേരാണ് പത്രിക നല്‍കിയിരുന്നത്. മേയ് രണ്ടുവരെ പത്രിക പിന്‍വലിക്കാം. അതോടെ സ്ഥാനാര്‍ഥികളുടെ അന്തിമചിത്രം പുറത്തുവരും. വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍െറ പത്രിക സ്വീകരിക്കുന്നതിനെചൊല്ലി തര്‍ക്കമുണ്ടായെങ്കിലും ആരോപണം തെളിയിക്കാനാകാത്തതിനാല്‍ അംഗീകരിച്ചില്ല. നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബാധ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചെന്നാരോപിച്ചായിരുന്നു തര്‍ക്കം. ബി.ജെ.പിയാണ് പരാതിയുമായി രംഗത്തത്തെിയത്. ‘ജനപ്രിയ’ ചാനലിനു വേണ്ടി 2.39 കോടി രൂപ വായ്പയെടുത്തത് പത്രികയില്‍ കാണിച്ചില്ളെന്നായിരുന്നു ആരോപണം. ഇതോടൊപ്പം ജനപ്രിയക്ക് വാടക ഇനത്തില്‍ 16 ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്നും ഇത് പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ കാണിച്ചില്ളെന്നും അരോപിച്ചിരുന്നു. ആരോപണങ്ങള്‍ തെളിയിക്കാനാകാത്തതിനാല്‍ പരാതി തള്ളി മുരളിയുടെ പത്രിക വരണാധികാരി അംഗീകരിക്കുകയായിരുന്നു. കോവളത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി ടി.എന്‍. സുരേഷിന് സര്‍ക്കാര്‍ ജോലിയുണ്ടെന്ന പരാതിയാണ് എല്‍.ഡി.എഫിന്‍െറ ഡമ്മി സ്ഥാനാര്‍ഥി ഉന്നയിച്ചത്. എന്നാല്‍ ജോലി രാജിവെച്ചെന്ന ഉത്തരവ് ഹാജരാക്കിയതോടെ വരണാധികാരി പത്രിക അംഗീകരിച്ചു. തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീശാന്ത് ക്രിക്കറ്റ് മത്സരത്തിനിടെ നടന്ന ഒത്തുകളിയുമായുള്ള കേസ് ഒളിച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടി പത്രിക തള്ളണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടു. എന്നാല്‍, കോടതി കുറ്റമുക്തനാക്കിയതിനാല്‍ ഇത് നിലനില്‍ക്കില്ളെന്ന് വാദമുയര്‍ത്തി വരണാധികാരി ശ്രീശാന്തിന്‍െറ പത്രിക സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.