ഒരുകിലോ കഞ്ചാവുമായി പിടിയില്‍

തിരുവനന്തപുരം: ഒരുകിലോ കഞ്ചാവുമായി പിടിയില്‍. കന്നുമാംമൂട് സ്വദേശി കീരി ജോര്‍ജ് എന്ന ജോര്‍ജ് ബെഞ്ചമിനെയാണ് (56) എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ധനുവച്ചപുരം സ്കൂള്‍ ജങ്ഷനില്‍നിന്ന് പിടികൂടിയത്. ഇയാള്‍ തമിഴ്നാട്ടില്‍നിന്ന് കഞ്ചാവ് വാങ്ങി ചില്ലറവില്‍പനക്ക് കൊണ്ടുവന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്സൈസ് കമീഷണര്‍ അനില്‍സേവ്യറുടെ സ്ക്വാഡിലുള്ള സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ ടി. അനികുമാര്‍, ഇന്‍സ്പെക്ടര്‍ വി. ഷാബു, പ്രിവന്‍റിവ് ഓഫിസര്‍മാരായ റെജികുമാര്‍, അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കൃഷ്ണപ്രസാദ്, ജസീം, പ്രസാദ്, ഉണ്ണികൃഷ്ണന്‍, എസ്. അനില്‍കുമാര്‍, ബി. വിജയകുമാര്‍, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.