കസ്റ്റംസ് സൂപ്രണ്ടിന്‍െറ കാര്‍ തകര്‍ത്ത കേസ്; അന്വേഷണം ഇഴയുന്നു

തിരുവനന്തപുരം: കസ്റ്റംസ് സൂപ്രണ്ടിന്‍െറ കാര്‍ തകര്‍ത്ത കേസില്‍ അന്വേഷണം ഇഴയുന്നെന്ന് ആക്ഷേപം. എറണാകുളം വെല്ലിങ്ടണ്‍ കസ്റ്റംസ് ഹൗസ് സൂപ്രണ്ട് ഗോമതി ഗണേഷിന്‍െറ കാറാണ് ഞായറാഴ്ച പുലര്‍ച്ചെ ആക്രമിച്ചത്. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം എങ്ങുമത്തെിയില്ല. പ്രദേശത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍പോലും അധികൃതര്‍ തയാറായില്ളെന്നാണ് ആക്ഷേപം. കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ഗോമതിക്ക് ശത്രുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുമുണ്ട്. എന്നാല്‍, ഈ വഴിക്കും അന്വേഷണം നടന്നിട്ടില്ല. അതീവ സുരക്ഷാമേഖലയായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനോട് ചേര്‍ന്നാണ് ഒന്നാം പുത്തന്‍തെരുവ്. ഇവിടെ രാത്രി പട്രോളിങ് ശക്തമാക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, മിക്കപ്പോഴും ഇത് കാര്യക്ഷമമല്ലത്രെ. ഒന്നാം പുത്തന്‍തെരുവിലെ വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് തകര്‍ത്തത്. പുത്തന്‍തെരുവ് നിവാസികള്‍ അഗ്രഹാരവീഥിയിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. സമീപത്തെ മറ്റ് കാറുകളൊന്നും ആക്രമിക്കാതെ ഗോമതി ഗണേഷിന്‍െറ കാര്‍ മാത്രം ലക്ഷ്യമിട്ടത് ബോധപൂര്‍വമാണെന്നും പ്രദേശവാസികള്‍ പറയുന്നു. രാത്രി പത്മാനഗര്‍ ഭാഗത്ത് മദ്യപസംഘം തമ്പടിക്കുന്നതായി രഹസ്യാന്വേഷണവിഭാഗം പറയുന്നു. വിഷയത്തിന്‍െറ ഗൗരവം ഉള്‍ക്കൊണ്ട് അന്വേഷണം ഊര്‍ജിതമാക്കണമെന്നും കിഴക്കേകോട്ടയില്‍ പരിശോധന കാര്യക്ഷമമാക്കണമെന്നുമാവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണറെ കാണാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.