ചെമ്മരുതിയില്‍ കുടിവെള്ളക്ഷാമം; വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചു

വര്‍ക്കല: ചെമ്മരുതി പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്‍െറ പിടിയിലകപ്പെട്ടിട്ടും നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികള്‍ വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് പഞ്ചായത്ത് പ്രസിഡന്‍റ് സലിം, വൈസ് പ്രസിഡന്‍റ് അജി എന്നിവരുടെ നേതൃത്വത്തില്‍ ഓഫിസ് ഉപരോധിച്ചത്. പഞ്ചായത്ത് അംഗങ്ങളായ ജയസിംഹന്‍, അരുണ എസ്. ലാല്‍, ശ്രീലേഖ കുറുപ്പ്, ജനാര്‍ദനക്കുറുപ്പ്, തങ്കപ്പന്‍, സുഭാഷ്, അരവിന്ദന്‍, കുട്ടപ്പന്‍തമ്പി എന്നിവര്‍ പങ്കെടുത്തു. അസി. എക്സി. എന്‍ജിനീയര്‍ സതീഷ് ശര്‍മ, അസി. എന്‍ജിനീയര്‍മാരായ ദീപ്തി, ബൈജു എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സമരക്കാര്‍ പിരിഞ്ഞത്. കുടിവെള്ളക്ഷാമം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതായി ജനപ്രതിനിധികള്‍ പറഞ്ഞു. അതേസമയം ചെമ്മരുതിയില്‍ കൊടുവേലിക്കോണത്തും ഗുരുമുക്കിലും മാത്രമാണ് പ്രശ്നമുണ്ടായിരുന്നതെന്ന് എന്‍ജിനീയര്‍മാര്‍ അറിയിച്ചു. കൊടുവേലിക്കോണത്ത് ലൈനിലെ തകരാര്‍ പരിഹരിച്ച് വെള്ളമത്തെിച്ചു. പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഗുരുമുക്കില്‍ വെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. അത് പരിഹരിച്ചു. വേനല്‍ക്കാലമായതിനാല്‍ പുതിയ കണക്ഷന്‍ നല്‍കാന്‍ നിയമതടസ്സമുണ്ടെന്നും അധികൃതര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.