അപകടത്തില്‍പെട്ട ടാങ്കര്‍ ലോറി നീക്കിയില്ല; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

വെഞ്ഞാറമൂട്: ആറുമാസം മുമ്പ് അപകടത്തില്‍പെട്ട ടാങ്കര്‍ ലോറി റോഡില്‍ ഉപേക്ഷിക്കുകയും അപകടങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്തതിനെതുടര്‍ന്ന് നാട്ടുകാരുടെ ഉപരോധം. സമരം ശക്തമായതോടെ പൊലീസ് ലോറി നീക്കി. വെഞ്ഞാറമൂട്-ആറ്റിങ്ങല്‍ റോഡില്‍ പുളിയറക്കാവ് ക്ഷേത്രത്തിന് സമീപമാണ് അപകടം വിതയ്ക്കുന്ന നിലയില്‍ ടാങ്കര്‍ലോറി ഉപേക്ഷിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ 9.30 മണിയോടെ ആറ്റിങ്ങലില്‍നിന്ന് വരുകയായിരുന്ന പാചകവാതക സിലിണ്ടര്‍ നിറച്ചലോറി ബൈക്കുമായി കൂട്ടിയിടിക്കുകയും ചെയ്തു. ആറുമാസം മുമ്പ് അപകടത്തില്‍പെട്ട ലോറി ക്രെയിന്‍ ഉപയോഗിച്ചാണ് റോഡരികില്‍ ഉയര്‍ത്തിനിര്‍ത്തിയത്. അന്നുതന്നെ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ലോറി നീക്കുമെന്നായിരുന്നു പൊലീസിന്‍െറ ഉറപ്പ്. ആറ് മാസമായിട്ടും നടപടിയുണ്ടായില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ മൗനംപാലിച്ചതോടെയാണ് സമരവുമായി നാട്ടുകാര്‍ രംഗത്തത്തെിയത്. ജില്ലാ പഞ്ചായത്ത് അംഗം വൈ.വി. ശോഭകുമാറിന്‍െറ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ റോഡില്‍ കുത്തിയിരുന്നു. നാട്ടുകാരുമായി പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും ടാങ്കര്‍ മാറ്റാതെ സമരം അവസാനിപ്പിക്കില്ളെന്ന് അറിയിച്ചു. 10.45 ഓടെ വെഞ്ഞാറമൂട് സി.ഐ വിജയന്‍ സ്ഥലത്തത്തെി. വൈകുന്നേരത്തിനകം ടാങ്കര്‍ലോറി മാറ്റാമെന്ന് ഉറപ്പ് നല്‍കിയശേഷമാണ് സമരം അവസാനിപ്പിച്ചത്. വൈകീട്ടോടെ പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് ലോറി നീക്കം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.