കഴക്കൂട്ടം: കഴക്കൂട്ടത്ത് ടിപ്പര്‍ ഉടമയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നതായി പരാതി. പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശി സലിംകുമാറിനെയാണ് (52) നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. കഴക്കൂട്ടം ജങ്ഷന് സമീപത്തുനിന്നാണ് നാലംഗസംഘം സലിംകുമാറിനെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയത്. വെട്ടുറോഡ് റെയില്‍വേ ഗേറ്റിന് സമീപത്തത്തെിച്ച് ആളൊഴിഞ്ഞ പറമ്പില്‍ കയറ്റി പണം തട്ടിയെടുക്കുകയായിരുന്നു. മുണ്ടുകൊണ്ട് സലിംകുമാറിന്‍െറ മുഖമടക്കം മൂടിക്കെട്ടിയശേഷം കട്ടകൊണ്ട് ഇടിക്കുകയായിരുന്നത്രെ. കൈവശമുണ്ടായിരുന്ന രേഖകള്‍ നശിപ്പിച്ചതായും പരാതിയുണ്ട്. തിരുവനന്തപുരം സ്വദേശിയായ ജിയോളജിസ്റ്റിന് കൈക്കൂലി നല്‍കാന്‍ കൊണ്ടുവന്ന പണമാണ് തട്ടിയെടുത്തതെന്ന് പൊലീസ് സൂചന നല്‍കി. പൊലീസ് പറയുന്നത്: 23ന് ഉച്ചക്ക് മൂന്നോടെ സലിംകുമാര്‍ ജിയോളജി വകുപ്പ് ഓഫിസിലത്തെി ജിയോളജിസ്റ്റുമായി മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തെ ജിയോളജിസ്റ്റിന്‍െറ വീട് തിരക്കിവരികയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ തിരുവനന്തപുരത്ത് എത്തിയെങ്കിലും കഴക്കൂട്ടത്ത് വരാന്‍ ജിയോളജിസ്റ്റ് നിര്‍ദേശിച്ചു. കഴക്കൂട്ടത്തെ പലയിടങ്ങളിലും മാറിമാറി നിര്‍ദേശിച്ചശേഷം വെട്ടുറോഡിന് സമീപത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളെ ഉപേക്ഷിച്ച് നിര്‍ദേശപ്രകാരമുള്ള ഓട്ടോയില്‍ കയറാന്‍ ആവശ്യപ്പെട്ടത്രെ. തുടര്‍ന്നാണ് ഓട്ടോയിലുണ്ടായിരുന്ന സംഘം ആക്രമിച്ചത്. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതായും അന്വേഷണം ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.