തിരുവനന്തപുരം: കടയുടമയെ ആക്രമിച്ച് സ്വര്‍ണാഭരണം തട്ടിയെടുത്ത കേസിലെ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം കരിയം പരുത്തിവിള വീട്ടില്‍ രംഭന്‍ സുഭാഷ് എന്ന സുഭാഷ്(38), മണ്ണന്തല കോട്ടമുഗള്‍ സുജാവിലാസത്തില്‍ മനു എന്ന മനുരാജ്(34) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. ശ്രീകാര്യം ജങ്ഷന് സമീപം കടനടത്തുന്ന പാളയം സ്വദേശി സജീറിനെ കടയില്‍ കയറി മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ബ്രേസ്ലെറ്റ് പിടിച്ചുപറിച്ചശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കടയില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണകാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായകമായത്. ഒളിവില്‍ പോയ പ്രതികളെ പൊലീസ് കണ്ടത്തെി പിടികൂടുകയായിരുന്നു. പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാനായി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയ സുഭാഷിന് കാലില്‍ പരിക്കേറ്റു. കഴക്കൂട്ടം സൈബര്‍ സിറ്റി അസി. കമീഷണര്‍ അനില്‍കുമാറിന്‍െറ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ കെ. സജീവ്കുമാര്‍, ശ്രീകാര്യം സബ് ഇന്‍സ്പെക്ടര്‍മാരായ ഷാജു കുമാര്‍, സൈറസ് പോള്‍, എസ്.പി.സി.ഒമാരായ കെ. ജയന്‍, സാബു, സി.പി.ഒമാരായ വേണു, ഷാജിമോന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.