വീടിന് മുകളിലെ മൊബൈല്‍ ടവറിനെതിരെ നാട്ടുകാര്‍ സംഘടിച്ചു

തിരുവനന്തപുരം: ഉടമസ്ഥന്‍െറ സമ്മതപ്രകാരം വീടിന് മുകളില്‍ സ്ഥാപിച്ച സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ സംഘടിച്ചത് സ്ഥലത്ത് സംഘര്‍ഷത്തിനിടയാക്കി. ഇതുസംബന്ധിച്ച് കൗണ്‍സിലര്‍ക്ക് നല്‍കിയ പരാതി പരിഗണിച്ച് ലൈസന്‍സ് സംബന്ധിച്ച രേഖകള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുന്നതുവരെ ടവറിന്‍െറ പ്രവര്‍ത്തനം നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. ടവര്‍ പ്രവര്‍ത്തിക്കാനാവശ്യമായ രേഖകള്‍ ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുമെന്ന് അനുമതി നല്‍കിയ വീട്ടുകാര്‍ അറിയിച്ചു. ഇന്നലെ ഉച്ചക്ക് 11.15 ഓടെയാണ് മണക്കാട് ശാസ്താക്ഷേത്രത്തിന് സമീപം അരുവിക്കര ലെയ്നില്‍ നാട്ടുകാര്‍ സംഘടിച്ചത്തെി വാക്കേറ്റം ഉണ്ടായത്. വീടിന് മുകളില്‍ മൊബൈല്‍ ടവര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് രണ്ടുമാസത്തോളമായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇന്നലെ സ്ഥലം സന്ദര്‍ശിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍ സിമി ജ്യോതിഷ് എത്തിയിരുന്നു. ഈ സമയത്താണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ടവര്‍ സ്ഥാപിച്ച വീട്ടുടമസ്ഥനുമായി ചിലര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടതാണ് സംഘര്‍ഷമുണ്ടാക്കിയത്. തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് സ്ഥലത്തത്തെി. ടവറും അനുബന്ധസാധനങ്ങളും കൗണ്‍സിലറും ഫോര്‍ട്ട് എസ്.ഐ ഷാജിയും പരിശോധിച്ചു. എന്നാല്‍, ടവര്‍ പ്രവര്‍ത്തനത്തിന് കോര്‍പറേഷന്‍െറയും ജില്ലാകലക്ടറുടെയും അനുമതി ഉള്‍പ്പെടെയുള്ള രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് വീട്ടുകാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.