എന്‍ജിന്‍ തകരാര്‍ : സഞ്ചാരികളുമായി ബോട്ട് കടലില്‍ കുടുങ്ങി

വിഴിഞ്ഞം: കൊച്ചുകുട്ടിയടക്കം കടലില്‍ ഉല്ലാസത്തിന് പോയ സംഘം ബോട്ട് എന്‍ജിന്‍ തകരാറിലായതിനെതുടര്‍ന്ന് ഉള്‍ക്കടലില്‍ കുടുങ്ങി. ഭയന്ന് നിലവിളിച്ച സംഘത്തെ പിന്നീട് തീരദേശ പൊലീസിന്‍െറ ബോട്ടുകളത്തെി രക്ഷപ്പെടുത്തി. പുറംലോകവുമായി ബന്ധപ്പെടാന്‍ മൊബൈല്‍ ഫോണ്‍ പോലും ഇല്ലാതിരുന്നത് ബോട്ടിലുള്ളവരെ ഏറെനേരം ആശങ്കയിലാഴ്ത്തി. ഇന്നലെ വൈകീട്ട് ആറരയോടെ വിഴിഞ്ഞം തുറമുഖത്തിന് സമീപം മുല്ലൂര്‍ തീരത്തായിരുന്നു സംഭവം. ഡല്‍ഹിയില്‍ നിന്ന് കോവളം കാണാനത്തെിയ സൈബ് ഗ്വാസ്വാമി (40), അനുജ മിത്തല്‍ (31), ഇവരുടെ കുഞ്ഞ് സമീറ ഗ്വാസ്വാമി (മൂന്ന്), എസ്.എന്‍. മിത്തല്‍ (74), ഇന്ദു മിത്തല്‍ (64) എന്നിവര്‍ കയറിയ ഉല്ലാസബോട്ടാണ് കടലില്‍ കുടുങ്ങിയത്. അന്താരാഷ്ട്ര തുറമുഖ നിര്‍മാണം കാണാന്‍ കോവളത്ത് നിന്നാണ് സഞ്ചാരികളെ കയറ്റിയത്. അമിതവേഗത്തിലത്തെിയ ബോട്ട് എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ചതോടെ കരക്കത്തൊനാകാതെ സഞ്ചാരികള്‍ കുഴഞ്ഞു. മീന്‍ പിടിത്തവള്ളങ്ങളോ മറ്റും കടലില്‍ ഇല്ലാതിരുന്നതിനാല്‍ ബോട്ട് തകരാറിലായ കാര്യം മറ്റാരും അറിഞ്ഞതുമില്ല. പരിഭ്രാന്തരായ യാത്രക്കാരും ബോട്ട് ഡ്രൈവറും രക്ഷക്കായി വസ്ത്രങ്ങളും മറ്റും വീശി ക്കാണിച്ചു. ഇത് കരയില്‍നിന്ന് ശ്രദ്ധയില്‍പെട്ട ചിലര്‍ തീരദേശപൊലീസിനെ അറിയിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.