വെള്ളറട: ‘കുരിശ് കരുണയുടെ പ്രതീകം’ സന്ദേശവുമായി സംഘടിപ്പിച്ച 59ാമത് കുരിശുമല തീര്‍ഥാടനത്തോടനുബന്ധിച്ച് നടന്ന ദു$ഖവെള്ളിയാചരണത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പെസഹാവ്യാഴം രാത്രി ഒമ്പതോടെതന്നെ തീര്‍ഥാടനപാത വിശ്വാസികളാല്‍ നിറഞ്ഞു. ഏഴ് കിലോമീറ്ററോളം വാഹനങ്ങള്‍ നിരന്നു. പൊലീസിന്‍െറയും തീര്‍ഥാടനകമ്മിറ്റിയുടെയും സമയോചിത ഇടപെടല്‍കൊണ്ട് തിരക്ക് നിയന്ത്രണവിധേയമാക്കി. മെഡിക്കല്‍, ട്രാന്‍സ്പോര്‍ട്ട്, എക്സൈസ്, വൈദ്യുതി, പൊതുമരാമത്ത് തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. വ്യക്തികളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്കായി ശുദ്ധജലവും ആഹാരവും ഒരുക്കിയിരുന്നു. ദു$ഖവെള്ളിയാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പീഡാസഹന ധ്യാനശുശ്രൂഷക്കും ദിവ്യകാരുണ്യആരാധനക്കും ഫാ. ആന്‍ഡ്രൂസ്, സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഫാത്തിമ മാതാ കുരിശടിയില്‍നിന്നാരംഭിച്ച പരിഹാര സ്ളീവാപാതയിലും വിശ്വാസികള്‍ പങ്കെടുത്തു. കുരിശുമല ഡയറക്ടര്‍ റവ. ഡോ. വിന്‍സെന്‍റ് കെ. പീറ്റര്‍, ആനപ്പാറ ഇടവക വികാരി റവ. ഫാ. ഷാജി ഡി. സാവിയോ, കുരിശുമല ഇടവക വികാരി റവ. ഫാ. സാജന്‍ ആന്‍റണി എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നോടെ സംഗമവേദിയില്‍ പീഡാസഹനാനുസ്മരണവും ദൈവവചന പ്രഘോഷണവും ദിവ്യകാരുണ്യസ്വീകരണവും നടന്നു. വലിയശനിയാഴ്ച രാത്രി 10ന് റവ. ഫാ.സി.പി. ജോസ് എസ്. ജെയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന പെസഹാ ജാഗരണാനുഷ്ഠാനത്തോടും ഈസ്റ്റര്‍ ദിവ്യബലി അര്‍പ്പണത്തോടുംകൂടി ഈവര്‍ഷത്തെ തീര്‍ഥാടനതിരുകര്‍മങ്ങള്‍ സമാപിക്കും.60ാമത് കുരിശുമല തീര്‍ഥാടനവും വജ്രജൂബിലി ആഘോഷവും 2017 മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ രണ്ട് വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് കുരിശുമല ഡയറക്ടര്‍ റവ. ഡോ. വിന്‍സെന്‍റ് കെ. പീറ്റര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.