പ്രാര്‍ഥനാ നിറവില്‍ പെസഹവ്യാഴാചരണം

തിരുവനന്തപുരം: അന്ത്യ അത്താഴസ്മരണയില്‍ വിശ്വാസികള്‍ പെസഹ വ്യാഴം ആചരിച്ചു. തലസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ നടന്ന പെസഹ ശുശ്രൂഷകളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കര്‍മങ്ങള്‍ക്ക് സഭാമേലധ്യക്ഷന്മാര്‍ കാര്‍മികത്വം വഹിച്ചു. ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍ എന്നിവയും നടന്നു. പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയും പാളയം സെന്‍റ് ജോസഫ്സ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ ആര്‍ച് ബിഷപ് സൂസപാക്യവും കാല്‍കഴുകല്‍ ശുശ്രൂഷക്ക് നേതൃത്വം നല്‍കി.പീഡാനുഭവ സ്മരണയുടെ ഓര്‍മ പുതുക്കി ഇന്ന് ദു$ഖവെള്ളി ആചരിക്കും. രാവിലെ മുതല്‍ പള്ളികളില്‍ കുര്‍ബാന, പാപപരിഹാര കുരിശിന്‍െറ വഴി എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് പീഡാസഹന അനുസ്മരണം നടക്കും. പട്ടം സെന്‍റ് മേരീസ് കത്തീഡ്രല്‍- രാവിലെ ഏഴിന് കുര്‍ബാന. പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രല്‍- രാവിലെ ഏഴിന് സംയുക്ത കുരിശിന്‍െറ വഴി. ഒമ്പതുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ കുര്‍ബാന. മൂന്നുമുതല്‍ പീഡാസഹന അനുസ്മരണം, ദൈവ വചന പ്രഘോഷണം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച് ബിഷപ് ഡോ. എം. സൂസപാക്യം മുഖ്യകാര്‍മികത്വം വഹിക്കും. ആറിന് കുരിശിന്‍െറ വഴി, പീഡാനുഭവ സ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം. ലൂര്‍ദ് ഫെറോന പള്ളി -രാവിലെ ഏഴിന് സംയുക്ത കുരിശിന്‍െറ വഴി. ഒമ്പതുമുതല്‍ മൂന്നുവരെ ദിവ്യകാരുണ്യ ആരാധന. വൈകീട്ട് മൂന്നിന് പീഡാനുഭവ ശുശ്രൂഷ, നഗരികാണിക്കല്‍, രൂപം വണങ്ങല്‍. സമാധാന രാജ്ഞി ബസലിക്ക പള്ളി- രാവിലെ അഞ്ചിന് കുര്‍ബാന, ഏഴിന് സംയുക്ത കുരിശിന്‍െറ വഴി, ഒമ്പതിന് ദു$ഖവെള്ളി ശുശ്രൂഷ, വൈകീട്ട് ആറിന് ജാഗരണ പ്രാര്‍ഥന. സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി- പുലര്‍ച്ചെ അഞ്ചിന് കുര്‍ബാന. സെന്‍റ് പീറ്റേഴ്സ് യാക്കോബായ പള്ളി- രാവിലെ 6.30ന് പ്രഭാത പ്രാര്‍ഥന, ഏഴിന് കുര്‍ബാന. പാളയം സി.എസ്.ഐ കത്തീഡ്രല്‍- രാവിലെ എട്ടരക്ക് ആരാധന, ഒമ്പതുമുതല്‍ ഉച്ചക്ക് ഒന്നുവരെ ധ്യാനം, 1.30 മുതല്‍ പ്രാര്‍ഥന. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം- ദിവ്യകാരുണ്യ ആരാധന രാവിലെ ആറുമുതല്‍, മൂന്നുമുതല്‍ പീഡാസഹന അനുസ്മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം. തുടര്‍ന്ന് കുരിശിന്‍െറ വഴി. നാലാഞ്ചിറ സെന്‍റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി- രാവിലെ കുര്‍ബാന, ദു$ഖവെള്ളിയുടെ ശുശ്രൂഷ 7.30ന്, തുടര്‍ന്ന് സ്നേഹ ഭോജനം. പാറ്റൂര്‍ സെന്‍റ്തോമസ് പള്ളി- രാവിലെ എട്ടരമുതല്‍ പീഡാനുഭവ ശുശ്രൂഷ. തച്ചോട്ടുകാവ് ലോകമാതാ കത്തോലിക്കാപള്ളിയില്‍ രാവിലെ എട്ടിന് കുര്‍ബാന നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.