ചാലയില്‍ തൊഴിലാളികളുടെ മിന്നല്‍പണിമുടക്ക്

തിരുവനന്തപുരം: തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചാലക്കമ്പോളത്തില്‍ മിന്നല്‍പണിമുടക്ക്. മണിക്കൂറുകള്‍ നീണ്ട സമരത്തില്‍ ചരക്കുനീക്കം ഭാഗികമായി നിലച്ചു. അംഗീകൃത ചുമട്ടുതൊഴിലാളികളും താല്‍ക്കാലിക തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് ചാല ജി സെക്ഷനിലെ ചരക്കുനീക്കമാണ് നിലച്ചത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സംയുക്ത യൂനിയനുകളുടെ ആഭിമുഖ്യത്തിലായിരുന്നു പണിമുടക്ക്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, ഐ.ടി.യു.സി, എസ്.ഡി.റ്റി.യു എന്നീ സംഘടനകളാണ് പണിമുടക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ആരംഭിച്ച പണിമുടക്ക് ഉച്ചയോടെ അവസാനിച്ചു. തൊഴില്‍വകുപ്പ് അധികൃതര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിന്‍വലിച്ചത്. തൊഴില്‍ ക്ഷേമ നിധി ബോര്‍ഡ് കമീഷന്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഏഴ് തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്തു. ചരക്കിറക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്ന് താല്‍ക്കാലിക തൊഴിലാളിയായ കരിമഠം കോളനി സ്വദേശി പ്രദീപിനെ അംഗീകൃത യൂനിയനിലെ ഒരു സംഘം ആക്രമിച്ച് പരിക്കേല്‍പിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ലോഡിറക്കാനത്തെിയ പ്രദീപിനെ പതിയിരുന്ന നാലംഗസംഘം ഇരുമ്പുപൈപ്പുകളുപയോഗിച്ച് അടിച്ചുവീഴ്ത്തി ഇടതുകാല്‍ അടിച്ചൊടിച്ചു. ഗുരുതര പരിക്കേറ്റ ഇയാളെ ബന്ധുക്കളത്തെി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന്‍െറ തുടര്‍ച്ചയായി കോളനിയിലെ ഒരുസംഘം ചാലക്കമ്പോളത്തിലത്തെി യൂനിയന്‍ തൊഴിലാളികളെ വെല്ലുവിളിച്ചു. ഇവരില്‍ നിന്ന് അക്രമഭീഷണി ഉയര്‍ന്നതോടെയാണ് യൂനിയനുകള്‍ മിന്നല്‍പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. സമരം അനാവശ്യമാണെന്ന വാദവുമായി കടയുടമകളും ലോറി ഡ്രൈവര്‍മാരും രംഗത്തത്തെിയത് നേരിയ സംഘര്‍ഷാവസ്ഥക്കിടയാക്കി. എന്നാല്‍, പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.