പാരിപ്പള്ളി: തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ഇന്ധനവുമായി പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് ഇന്ധനം ചോര്‍ന്നു. ശനിയാഴ്ച വെളുപ്പിന് രണ്ടോടെ ദേശീയപാതയില്‍ പാരിപ്പള്ളിക്ക് സമീപം തെറ്റിക്കുഴി ജങ്ഷനിലാണ് സംഭവം. 25000 ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കറില്‍ വിമാനത്തില്‍ ഉപയോഗിക്കുന്ന ഇന്ധമാണ് ഉണ്ടായിരുന്നത്. ഇന്ധനം ചോര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. പ്രദേശമാകെ ഗന്ധം വ്യാപിച്ചു. അയ്യായിരത്തിലധികം ലിറ്റര്‍ ഇന്ധനം ചോര്‍ന്നതായാണ് വിവരം. ഇന്ധനം റോഡിലേക്ക് ഒഴുകി വ്യാപിച്ചതിനാല്‍ മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പാതയുടെ ഇരുഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞ് പൊലീസ് ഗതാഗതം ക്രമീകരിച്ചു. പരവൂര്‍, വര്‍ക്കല, ചാമക്കട, കുണ്ടറ എന്നിവിടങ്ങളില്‍നിന്ന് അഗ്നിശമനസേനാ യൂനിറ്റുകളത്തെി മണിക്കൂറുകള്‍ക്ക് ശേഷമാണ് ടാങ്കറിന്‍െറ ചോര്‍ച്ച പരിഹരിച്ചത്. രാവിലെ ആറോടെ ചോര്‍ച്ച പരിഹരിക്കുകയും ഫയര്‍ഫോഴ്സ് റോഡ് കഴുകി ഇന്ധനാംശം നീക്കുകയും ചെയ്തു. തുടര്‍ന്ന് ഗതാഗതം പൂര്‍വസ്ഥിതിയിലാക്കി. ചാത്തന്നൂര്‍ എ.സി.പി സുരേഷ്കുമാര്‍, പരവൂര്‍ സി.ഐ എസ്. ചന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാരിപ്പള്ളി, പരവൂര്‍, ചാത്തന്നൂര്‍, കൊട്ടിയം എന്നിവിടങ്ങളില്‍നിന്ന് പൊലീസത്തെി. ജി.എസ്. ജയലാല്‍ എം.എല്‍.എ, കലക്ടര്‍, പാരിപ്പള്ളി വില്ളേജ് ഓഫിസര്‍ എന്നിവരും സ്ഥലത്തത്തെിയിരുന്നു. സംഭവമറിഞ്ഞ് ദേശീയപാതയില്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഏതാനും വര്‍ഷംമുമ്പ് ഇതേഭാഗത്ത് ആസിഡ് നിറച്ച ടാങ്കര്ചോര്ന്ന് പ്രദേശമാകെ പടര്‍ന്നിരുന്നു. ടാങ്കറിന്‍െറ കാലപ്പഴക്കമായിരുന്നു അന്നത്തെ ചോര്‍ച്ചക്ക് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.