നഗരത്തിലെ പള്ളികളില്‍ ഓശാന ഞായറാഴ്ച

തിരുവനന്തപുരം: ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധവാര തിരുകര്‍മങ്ങള്‍ക്ക് തുടക്കംകുറിച്ച് ഓശാന ഞായറാഴ്ച ആഘോഷിക്കും. ആഘോഷത്തോടനുബന്ധിച്ച് ഇന്ന് പള്ളികളില്‍ കുരുത്തോല പ്രദക്ഷിണം നടക്കും. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും നടക്കും. പ്രാര്‍ഥനകള്‍ക്കുശേഷം പള്ളികളില്‍നിന്ന് സ്വീകരിച്ച കുരുത്തോലകളുമായി വിശ്വാസികള്‍ നഗരത്തില്‍ പ്രദക്ഷിണം നടത്തും. കുരിശിലേറുന്നതിന് മുമ്പ് യേശു ജറൂസലമിലേക്ക് പ്രവേശിച്ച ദിവസമാണ് കുരുത്തോല പെരുന്നാളായി ആഘോഷിക്കുന്നത്. പാളയം സെന്‍റ് ജോസഫ്സ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ രാവിലെ ഏഴിന് ആര്‍ച് ബിഷപ് ഡോ. സൂസപാക്യം കുരുത്തോല വെഞ്ചരിക്കും. തുടര്‍ന്ന് കുരുത്തല പ്രദക്ഷിണം വി.ജെ.ടി ഹാള്‍, ആശാന്‍ സ്ക്വയര്‍, നിയമസഭാമന്ദിരം ചുറ്റി കത്തീഡ്രലില്‍ തിരിച്ചത്തെും. രാവിലെ 10ന് ഇംഗ്ളീഷ് ദിവ്യബലി. വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ഫാദര്‍ ജോര്‍ജ് ഗോമസ് നേതൃത്വം നല്‍കും. പാളയം സി.എസ്.ഐ കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ 7.30ന് ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്ക് ബിഷപ് റവ. ധര്‍മരാജ് റസാലം നേതൃത്വം നല്‍കും. രാവിലെ എട്ടിനാണ് ഓശാന ഞായര്‍ ശുശ്രൂഷ. പാളയം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ രാവിലെ ആറിന് പ്രഭാത നമസ്കാരവും ഏഴിന് കുര്‍ബാനയും നടക്കും. പാറ്റൂര്‍ സെന്‍റ് തോമസ് മാര്‍ത്തോമ പള്ളിയില്‍ രാവിലെ എട്ടിന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപൊലീത്തയുടെ സാന്നിധ്യത്തില്‍ ഒശാനകര്‍മങ്ങള്‍ നടക്കും. നാലാഞ്ചിറ സെന്‍റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയില്‍ വിശുദ്ധ വാരാചരണം ഞായറാഴ്ച മുതല്‍ 27 വരെ ആചരിക്കും. പുന്നന്‍ റോഡ് സെന്‍റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് സിംഹാസന കത്തീഡ്രലില്‍ ഏഴരക്ക് ഓശാന ശുശ്രൂഷയും വൈകീട്ട് 6.45ന് ധ്യാനയോഗവും നടക്കും. വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തില്‍ രാവിലെ 5.45ന് ക്രസിതുദേവ സന്നിധിയില്‍ കുരുത്തേല വെഞ്ചരിപ്പും തുടര്‍ന്ന് പ്രദക്ഷിണവും ദിവ്യബലിയും നടക്കും. പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ രാവിലെ ഏഴിന് സുപ്രഭാത നമസ്കാരം. തുടര്‍ന്ന് മൂന്നാം മണി നമസ്കാരം, കുരുത്തോല വാഴവ്, പ്രദക്ഷിണം, കുര്‍ബാന എന്നിവ നടക്കും. പേരൂര്‍ക്കട തെക്കന്‍ പരുമല സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ രാവിലെ 6.15ന് പ്രഭാതപ്രാര്‍ഥന നടക്കും. പേരൂര്‍ക്കട ലൂര്‍ദ്ഹില്‍ പള്ളിയില്‍ രാവിലെ ഏഴിന് ഓശാന തുരുകര്‍മങ്ങള്‍ നടക്കും. തുടര്‍ന്ന് പ്രദക്ഷിണവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.