ക്ഷേത്രത്തില്‍ മോഷണം; പൂജാരി പിടിയില്‍

കഴക്കൂട്ടം: മംഗലപുരത്ത് ക്ഷേത്രത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൂജാരി പിടിയില്‍. കോട്ടയം കുമാരനല്ലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിന് സമീപം വടക്കേവീട്ടില്‍ സജിത്ത് (29) ആണ് പിടിയിലായത്. കൊയ്ത്തൂര്‍ക്കോണം കക്കാട്ടുമഠം ക്ഷേത്രത്തിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഇവിടത്തെ പൂജാരി കൂടിയായ സജിത് പിടിയിലാകുന്നത്. ഫെബ്രുവരി ഒമ്പതിന് ക്ഷേത്രത്തിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 3,500 രൂപ നഷ്ടപ്പെട്ടിരുന്നു. ഈ സംഭവത്തിന്‍െറ അന്വേഷണത്തിലാണ് സജിത് കുടുങ്ങിയത്. ഗോപുരത്തില്‍ കയര്‍കെട്ടി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചായിരുന്നു മോഷണമെന്ന് പൊലീസ് പറയുന്നു. മംഗലപുരം പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചായിരുന്നു കേസ് അന്വേഷിച്ചത്. കൂടാതെ, അഞ്ചല്‍ സ്വദേശിയായ സുഹൃത്തിന്‍െറ വീട്ടില്‍നിന്ന് 30,000 രൂപയും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയും സജിത്താണെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.