തിരുവനന്തപുരം: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്‍െറ പേരില്‍ അഞ്ചുസെന്‍റില്‍ വീടുവെക്കാന്‍ അപേക്ഷ നല്‍കുന്നവരെപ്പോലും ഉദ്യോഗസ്ഥര്‍ വലയ്ക്കുന്നതായി പരാതി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് 3000ല്‍പരം അപേക്ഷകളാണ് അഞ്ചുമാസമായി കലക്ടറുടെ അനുമതി കാത്തുകിടക്കുന്നത്. ബേസിക് ടാക്സ് റെസിപ്റ്റില്‍ (ബി.ടി.ആര്‍) നിലം എന്നെഴുതിയിട്ടുള്ള സ്ഥലങ്ങളാണ് കരഭൂമിയായി ക്രമപ്പെടുത്തുന്നതിന് അനുമതി കാത്ത് കിടക്കുന്നത്. അപേക്ഷകളില്‍ പരിശോധന നടത്തി നടപടിയെടുക്കാത്തതിനാല്‍ സാധരണക്കാര്‍ വീടുവെക്കുന്നതിനും മറ്റുമായി കലക്ടറേറ്റ് കയറിയിറങ്ങേണ്ട ഗതികേടിലാണ്. 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം നിലത്തിന്‍െറ കൈവശക്കാരന് പ്രസ്തുത ഭൂമിയുടെ ന്യായവില പ്രസിദ്ധപ്പെടുത്തിയിട്ടില്ളെങ്കില്‍ സമീപപ്രദേശങ്ങളിലെ സമാനമായ ഭൂമിയുടെ ന്യായവിലയുടെ 25ശതമാനം തുക ഫീസ് ഈടാക്കി ക്രമവത്കരിക്കാവുന്നതാണെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ഇത്തരത്തില്‍ കൃഷി ഓഫിസറും വില്ളേജ് ഓഫിസറും പരിശോധന നടത്തിയ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള അപേക്ഷകളാണ് കലക്ടറേറ്റില്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ തണ്ണീര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങളും ഉണ്ട്. ഓരോ അപേക്ഷകനില്‍നിന്നും ഇതിനായി 500 രൂപ രജിസ്ട്രേഷന്‍ ഫീസും ഈടാക്കുന്നുണ്ട്. കലക്ടറേറ്റിലെ ‘ബി 16’ സെക്ഷനില്‍ മാത്രം ഇത്തരത്തിലുള്ള 1500ഓളം അപേക്ഷകള്‍ ഇപ്പോഴുണ്ട്. കാട്ടാക്കട, നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളിലെ അപേക്ഷകളാണ് ‘ബി 16’ ല്‍ വരുന്നത്. പുതിയ താലൂക്ക് സമിതി രൂപവത്കരിച്ച് അപേക്ഷകള്‍ പരിശോധിക്കണമെന്ന് എഴുതി അതത് സെക്ഷനുകളിലേക്ക് മടക്കി അയക്കുകയാണ് കലക്ടര്‍ ചെയ്യുന്നത്. അതേസമയം, നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത താലൂക്ക് സമിതികള്‍ എങ്ങനെ രൂപവത്കരിക്കും എന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല. ഇതുമൂലം അഞ്ചുമാസം മുമ്പിറങ്ങിയ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമ ഭേതഗതിയുടെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കാതെപോവുകയാണ്. നിലം ക്രമവത്കരിക്കാത്തതിനെതുടര്‍ന്ന് സാധാരണക്കാരന് വീട് വെക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ സ്ഥലം ഉപയോഗിക്കാന്‍ കഴിയുന്നില്ളെന്നാണ് പരാതി. പുറമെ ഈ ഇനത്തില്‍ സര്‍ക്കാര്‍ഖജനാവിലേക്ക് എത്തേണ്ട അധികവരുമാനവും നഷ്ടമാവുകയാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് അപേക്ഷകള്‍ പരിഗണിക്കാത്തതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍, ഇത്തരം അപേക്ഷകള്‍ പരിഗണിക്കുന്നതിന് കലക്ടര്‍ക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ളെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.