പ്രാര്‍ഥനാ നിറവില്‍ മേലാരിയോട് മദര്‍ തെരേസ ദേവാലയം

നെയ്യാറ്റിന്‍കര: വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ സെപ്റ്റംബര്‍ നാലിന് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുമെന്നറിഞ്ഞതോട പ്രാര്‍ഥനയുടെ നിറവിലാണ് മേലാരിയോട് മദര്‍ തെരേസാ ദേവാലയ കുടുംബം. മദര്‍ തെരേസയുടെ പേരിലുള്ള ഇന്ത്യയിലെ ആദ്യ ദേവാലയമാണ് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്ക് കീഴിലെ മാറനല്ലൂര്‍ മേലാരിയോട് ദേവാലയം. 2003 ഒക്ടോബര്‍ 19ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച് ഒരാചക്കുശേഷമാണ് മേലാരിയോടില്‍ മദറിന്‍െറ പേരിലുള്ള ദേവാലയം നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവല്‍ നാടിന് സമര്‍പ്പിച്ചത്. 2003 മുതല്‍ 700 ചതുരശ്ര അടിയുള്ള കൊച്ചുദേവാലയത്തിലാണ് തിരുകര്‍മങ്ങള്‍ നടന്നിരുന്നതെങ്കിലും 2014 സെപ്റ്റംബര്‍ അഞ്ചിന് 1600 ചതുരശ്ര അടിയുള്ള പുതിയ ദേവാലയം നിര്‍മാണം പൂര്‍ത്തിയാക്കി പുന$പ്രതിഷ്ഠിക്കുകയായിരുന്നു. വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ഇടവകയില്‍ പ്രത്യേക കര്‍മപദ്ധതി നടപ്പാക്കുമെന്ന് ഫാ. എ.ജി. ജോര്‍ജ് അറിയിച്ചു. മദറിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന ദിവസം ഉള്‍പ്പെടുന്ന ആഴ്ചയില്‍ വിവിധ പരിപാടികള്‍ ഇടവകയില്‍ നടത്താനുള്ള ഒരുക്കത്തിലാണ് മേലാരിയോട്ടെ വിശ്വാസികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.