പേരൂര്‍ക്കട: കുടപ്പനക്കുന്ന്, പൂമല്ലിയൂര്‍ക്കോണം, ശ്രീനഗര്‍ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ജല അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയറെ നാട്ടുകാര്‍ ഉപരോധിച്ചു. പേരൂര്‍ക്കട വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് പ്രതിഷേധ പ്രകടനമായി എത്തിയ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്നാണ് എക്സിക്യൂട്ടിവ് എന്‍ജിനീയറെ തടഞ്ഞുവെച്ചത്. കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ ജലവിതരണം പുനരാരംഭിക്കാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നായിരുന്നു ഉപരോധം. വിവരമറിഞ്ഞ് പേരൂര്‍ക്കട പൊലീസ് സ്ഥലത്തത്തെി. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. സി.പി.ഐ വട്ടിയൂര്‍ക്കാവ് മണ്ഡലം അസിസ്റ്റന്‍റ് സെക്രട്ടറി ജി. രാജീവ്, സി.എല്‍. രാജന്‍, പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ജെ. സന്തോഷ്, കൗണ്‍സിലര്‍ ദിനേശ്, സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗം രാജേഷ്, സുനില്‍ കുമാര്‍, എ.ഐ.വൈ.എഫ് മണ്ഡലം വൈസ് പ്രസിഡന്‍റ് നന്ദന്‍, നിഷാന്ത്, വൈ. സമ്പത്ത്, റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.