കാട്ടാക്കട: വേനല്‍ കടുത്തതോടെ വെള്ളവും ആഹാരവും തേടി വന്യജീവികള്‍ വനാതിര്‍ത്തിയിലെ ഗ്രാമങ്ങളിലത്തെുന്നു. കൂട്ടത്തോടെ കൃഷിയിടങ്ങളില്‍ എത്തുന്ന മാനുകളും കുരങ്ങുകളുമാണ് കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കോട്ടൂര്‍, കള്ളിയല്‍, മന്തിക്കളം, പാങ്കാവ്, പരുത്തിപ്പള്ളി നെട്ടുകാല്‍ത്തേരി വരെയുള്ള ഭാഗത്ത് വന്യമൃഗങ്ങള്‍ എത്തുന്നത് പതിവായിരിക്കുകയാണ്. മാനുകള്‍ കൂട്ടത്തോടെ എത്തി മരച്ചീനി, റബര്‍ കൃഷികള്‍ക്ക് നാശം ഉണ്ടാക്കുമ്പോള്‍ കുരങ്ങുകള്‍ തെങ്ങുകളിലെ കൊച്ചങ്ങ പോലും ബാക്കിയാക്കാതെയാണ് മടങ്ങുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. റബര്‍ മരത്തിന്‍െറ പട്ടയാണ് മാനുകള്‍ക്ക് പ്രിയം. പട്ട പോയാല്‍ മരം നശിക്കും. കോട്ടൂര്‍, കാപ്പുകാട്, പരുത്തിപ്പള്ളി, വില്ലുചാരി, വ്ളാവെട്ടി, മരക്കുന്നം, നെട്ടുകാല്‍ത്തേരി തുടങ്ങിയിടങ്ങളിലും മാന്‍കൂട്ടം യഥേഷ്ടം മേയുകയാണ്. രാത്രിയില്‍ പന്നിശല്യവും വര്‍ധിച്ചിട്ടുണ്ട്. കുരങ്ങുകള്‍ വീടുകളില്‍ കയറിയും നാശം ഉണ്ടാക്കുന്നു. കത്തുന്ന വേനലില്‍ അഗസ്ത്യവനത്തിലെ ഭൂരിഭാഗം അരുവികളും വറ്റിക്കഴിഞ്ഞു. കാട് കരിഞ്ഞുണങ്ങിയതോടെ ആഹാരത്തിനും ഇവക്ക് വഴിയില്ലാത്ത സ്ഥിതിയാണ്. വന്യമൃഗശല്യം തടയാന്‍ അടിയന്തര നടപടി വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.