കഴക്കൂട്ടം: പോത്തന്‍കോട് കാഞ്ഞാംപാറയില്‍ കുന്നിടിച്ചുള്ള മണ്ണ് കടത്ത് തടയാനത്തെിയ പൊലീസിനുനേരെ മണ്ണ് മാഫിയയുടെ ആക്രമണം. പോത്തന്‍കോട് എസ്.ഐ പ്രശാന്തിനുനേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ പ്രമുഖ ഫ്ളാറ്റ് നിര്‍മാണ കമ്പനിയുടെ സൈറ്റ് എന്‍ജിനീയറടക്കം രണ്ടുപേരെ പൊലീസ് പിടികൂടി. സൈറ്റ് എന്‍ജിനീയര്‍ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജോയി, ടിപ്പര്‍ ഡ്രൈവര്‍ കണിയാപുരം പള്ളിനട സ്വദേശി അഷറഫ് എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് വാഹനങ്ങളും കൃത്രിമം കാട്ടിയ പാസ് അടങ്ങുന്ന ബുക്കും കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ജിയോളജി വകുപ്പ് നല്‍കിയ പാസില്‍ കൃത്രിമം കാട്ടിയാണ് മണ്ണ് കടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. മേഖലയിലെ പരിസ്ഥിതി സന്തുലിതാവസ്ഥയെ ബാധിക്കുംവിധത്തിലാണ് മാറാന്‍കുന്നില്‍ കുന്നിടിക്കലും മണ്ണെടുപ്പും നടത്തുന്നത്. വിവിധ വകുപ്പുകളുടെ വിയോജിപ്പുകളുണ്ടായിട്ടും അനധികൃതമായി കുന്നിടിക്കാന്‍ പഞ്ചായത്തടക്കമുള്ളവര്‍ അനുമതി നല്‍കിയത് വിവാദമായിരുന്നു. ഇതിനിടെയാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. ജിയോളജി വകുപ്പിന്‍െറ അനുമതിയോടെയാണ് കുന്നിടിക്കല്‍. ഏപ്രില്‍ രണ്ട് വരെ മണ്ണ് മാറ്റുന്നതിനുള്ള പാസാണ് ജിയോളജി വകുപ്പ് നല്‍കിയിരിക്കുന്നത്. റോയല്‍റ്റി ഇനത്തില്‍ 12 ലക്ഷത്തോളം രൂപയാണ് വകുപ്പില്‍ അടച്ചത്. എന്നാല്‍, അനുവദിച്ചതിലും പതിന്മടങ്ങിലധികം മണ്ണ് കടത്തിയതായി നാട്ടുകാര്‍ പറയുന്നു. ഏഴ് ഏക്കറോളം സ്ഥലത്തെ കുന്നാണ് ഇടിച്ചത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഒരുമാസമായി കുന്നിടിക്കല്‍ കാര്യക്ഷമമായിരുന്നില്ല. ഇതിനിടെയാണ് വീണ്ടും തിങ്കളാഴ്ച കുന്നിടിക്കല്‍ ആരംഭിച്ചത്. ഫോണ്‍സന്ദേശത്തെ തുടര്‍ന്ന് സ്ഥലത്തത്തെിയ എസ്.ഐ പ്രശാന്തും സംഘവും ലോറികള്‍ പിടികൂടി. പാസ് ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായ ഡ്രൈവര്‍ അഷറഫ് എസ്.ഐയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് അഷറഫിനെതിരെ കേസെടുത്തു. തുടര്‍ന്ന് പാസ് കൊണ്ടുവന്നപ്പോഴാണ് ക്രമക്കേട് വ്യക്തമായത്. നൂറ് ലീഫുകള്‍ വീതം അടങ്ങുന്ന ഒരു ബുക്കാണ് നല്‍കിയിട്ടുള്ളത്. നൂറ് ലോഡിനുള്ള പാസ് മാത്രമാണ് ഒരു ബുക്കില്‍ അടങ്ങിയിട്ടുള്ളത്. ഓരോ ലീഫിനും കാര്‍ബണ്‍ കോപ്പിയുണ്ടാകും. എന്നാല്‍, പൊലീസ് പിടികൂടിയ വാഹനത്തിന്‍െറ പാസ് പരിശോധിച്ചതില്‍ ഒറിജിനലിലും കാര്‍ബണ്‍ കോപ്പിയിലും മിനിറ്റുകളില്‍ വ്യത്യാസം കണ്ടത്തെി. മാര്‍ട്ടിന്‍ തോമസ് എന്നയാളുടെ പേരിലാണ് പാസ് നല്‍കിയിട്ടുള്ളത്. എന്നാല്‍, സൈറ്റ് എന്‍ജിനീയറില്‍ നിന്നാണ് പാസ് പിടികൂടിയത്. കൃത്രിമം കാട്ടി സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയതിന് സൈറ്റ് എന്‍ജിനീയര്‍ക്കെതിരെയും കേസെടുത്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടു. ശിവരാത്രിദിനം അവധിയാണെന്ന കണക്കുകൂട്ടലിലാണ് മണ്ണുകടത്താന്‍ തിങ്കളാഴ്ച സംഘമത്തെിയത്. പൊലീസ് സ്ഥലത്തത്തെുമ്പോള്‍ എട്ടോളം വാഹനങ്ങള്‍ കോമ്പൗണ്ടിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.