തിരുവനന്തപുരം: മാലിന്യനീക്കം സ്തംഭിച്ചിരിക്കെ നഗരത്തില്‍ പ്ളാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ കത്തിക്കുന്നത് വ്യാപകം. പ്ളാസ്റ്റിക്കിനെതിരെ ബോധവത്കരണവും പദ്ധതികളും ജനത്തെ സംഘടിപ്പിക്കലും ഒരുവഴിക്ക് മുന്നേറുമ്പോഴാണ് ജനത്തെ ശ്വാസംമുട്ടിച്ച് പ്ളാസ്റ്റിക് കത്തിക്കല്‍ നഗരത്തില്‍ വ്യാപകമാകുന്നത്. കാന്‍സര്‍ ഉള്‍പ്പെടെ മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നതാണ് പ്ളാസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷപ്പുക. ഇത് അറിയാവുന്ന അധികാരികളുടെ കണ്‍മുന്നിലാണ് ജീവനക്കാര്‍ പ്ളാസ്റ്റിക് കത്തിക്കുന്നത്. പ്ളാസ്റ്റിക് ശേഖരിക്കാനോ സംസ്കരിക്കാനോ മറ്റ് മാര്‍ഗങ്ങള്‍ ഒന്നും കോര്‍പറേഷന്‍െറ മുന്നില്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. പൈപ്പ് കമ്പോസ്റ്റും ഉറവിടത്തിലെ മാലിന്യസംസ്കരണവും ഉള്‍പ്പെടെ പദ്ധതികളും ഏതാണ്ട് നിലച്ച മട്ടാണ്. ‘എന്‍െറ നഗരം സുന്ദര നഗരം’ പദ്ധതിയും വസ്മൃതിയിലായി. വെള്ളയമ്പലം, മ്യൂസിയം ഭാഗങ്ങള്‍, തൈക്കാട് മ്യൂസിക് കോളജിന് സമീപം, ശിശുക്ഷേമസമിതിക്ക് മുന്‍വശം, മോഡല്‍ സ്കൂള്‍ പരിസരം, സെക്രട്ടേറിയറ്റിന് സമീപം, വഴുതക്കാട്, കിള്ളിപ്പാലം, കരമന, വഞ്ചിയൂര്‍, പൂജപ്പുര, ഡി.പി.ഐ, പാളയം കണ്ണിമേറ മാര്‍ക്കറ്റിന് സമീപം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്ളാസ്റ്റിക് ഉള്‍പ്പെടെ കത്തിച്ച് ജനത്തെ ദ്രോഹിക്കുന്നത്. പ്രധാന റോഡുകളിലിട്ട് കത്തിച്ചാല്‍ ജനം എതിര്‍പ്പുമായി വരുമെന്ന് കരുതി ഇടറോഡുകളിലാണ് കത്തിക്കുന്നത്. പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങുന്നവര്‍ വിഷപ്പുക ശ്വസിക്കേണ്ട ഗതികേടിലാണ്. പ്ളാസ്റ്റിക്കിനെതിരെ ഗ്രീന്‍ പ്രോട്ടോക്കോള്‍ കൊണ്ടുവന്ന കോര്‍പറേഷന്‍തന്നെ പ്ളാസ്റ്റിക് കത്തിച്ച് ജനത്തെ പരീക്ഷിക്കുന്നത് ശരിയല്ളെന്ന വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. കോര്‍പറേഷന്‍ പ്ളാസ്റ്റിക് ശേഖരണത്തിനായി സ്വകാര്യ ഏജന്‍സിയെ എല്‍പിച്ചിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഏജന്‍സി ഏതാണെന്ന് ആര്‍ക്കും പിടിയില്ല. കല്യാണമണ്ഡപം, കാറ്ററിങ് ഉടമകള്‍ എന്നിവരുടെ യോഗത്തിലും ഏജന്‍സിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം പറയാന്‍ കോര്‍പറേഷന് കഴിഞ്ഞില്ല. പ്ളാസ്റ്റിക് പൊതുസ്ഥലങ്ങളില്‍ കൂട്ടിയിട്ട് കത്തിച്ചാല്‍ നടപടിയെടുക്കുമെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. എന്നാല്‍, അവര്‍ തന്നെ പ്ളാസ്റ്റിക് കത്തിച്ചാല്‍ ആര് ആര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ജനം ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.