വര്‍ക്കല: വീട്ടിനുള്ളില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പള്ളിക്കല്‍ കെ.കെ കോണം സ്വദേശികളായ അസിഫ് (21), നാഷിദ് (20), അന്‍സില്‍ (24) എന്നിവരാണ് അറസ്റ്റിലായത്. നാവായിക്കുളം ഫാര്‍മസി ജങ്ഷന് സമീപം ഹസീബ് മന്‍സിലില്‍ ഹാജി മുഹമ്മദ്, അന്‍സാരി, ഹസീബ് എന്നിവരെ ആക്രമിക്കുകയായിരുന്നു. ഹസീബിന്‍െറ ഇടതുകൈക്ക് മാരകമായി വെട്ടേറ്റു. ഡിസംബര്‍ 24 ആയിരുന്നു സംഭവം. കല്ലമ്പലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വര്‍ക്കല സി.ഐ ആര്‍. അശോക്കുമാറിന്‍െറ നേതൃത്വത്തിലാണ് അന്വേഷിച്ചത്. അസിഫ്, നാഷിദ് എന്നിവരെ കൊല്ലം കരിക്കോട്ടുനിന്നും അന്‍സിലിനെ വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. വര്‍ക്കല സി.ഐയുടെ നേതൃത്വത്തില്‍ കല്ലമ്പലം എസ്.ഐ അനീഷ് കരീം, മധുസൂദനക്കുറുപ്പ്, പൊലീസുകാരായ ഷുഹൈബ്, ഹരി, സിബി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ആറ്റിങ്ങല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.