തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കരകുളം ആരാധനാറോഡില്‍ എം.ജി കോളനിയില്‍ അരുവിയോട് വീട്ടില്‍ റിച്ചു എന്ന പ്രതീഷിനെയാണ് (21) ഷാഡോ പൊലീസിന്‍െറ സഹായത്തോടെ മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്. നഗരത്തില്‍ നടന്ന മറ്റൊരു ക്രിമിനല്‍ കേസിലെ പ്രതികള്‍ക്കുവേണ്ടിയുള്ള പൊലീസ് അന്വേഷണമാണ് ഇയാളുടെ അറസ്റ്റില്‍ കലാശിച്ചത്. ട്രെയിന്‍ യാത്രകഴിഞ്ഞ് തകരപ്പറമ്പ് മേല്‍പ്പാലത്തിലൂടെ സ്കൂട്ടറില്‍ വീട്ടിലേക്കു പോയ വീട്ടമ്മയെ തടഞ്ഞുനിര്‍ത്തി ദേഹോപദ്രവം ഏല്‍പിക്കുകയും ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിക്കുകയും ചെയ്ത സംഭവം പൊലീസ് രഹസ്യമായി അന്വേഷിച്ചുവരുകയായിരുന്നു. ഈ കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മെഡിക്കല്‍ കോളജ് കുമാരപുരത്തെ ഗ്യാസ് ഗോഡൗണ്‍ പരിസരത്തുനിന്ന് പ്രതീഷിനെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലില്‍ മെഡിക്കല്‍ കോളജ് ചാലക്കുഴി റോഡിലെ വീട്ടില്‍ നിന്ന് ലാപ് ടോപ് മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് തെളിഞ്ഞു. ഡെപ്യൂട്ടി കമീഷണര്‍ ശിവ വിക്രം, പൊലീസ് കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമീഷണര്‍ എ. പ്രമോദ് കുമാര്‍, കഴക്കൂട്ടം സൈബര്‍ സിറ്റി എ.സി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ കെ. സജീവ്, സബ് ഇന്‍സ്പെക്ടര്‍ എസ്. ബിജോയ്, സി.പി.ഒമാരായ ജയശങ്കര്‍, അനില്‍കുമാര്‍, ഷാഡോ പൊലീസ് അംഗങ്ങളായ അരുണ്‍, അജിത്, രഞ്ജിത്ത്, പ്രദീപ്, വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.