പമ്പ് സമരവും കടയടപ്പും; ജനം നക്ഷത്രമെണ്ണി

തിരുവനന്തപുരം: കടയടപ്പ് സമരത്തിന് പിന്നാലെ പെട്രോള്‍ പമ്പുകള്‍കൂടി അടഞ്ഞതോടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജനം നട്ടംതിരിഞ്ഞു. കടകളെല്ലാം അടഞ്ഞുകിടന്നതോടെ നഗരത്തിലത്തെിയവര്‍ ദാഹമകറ്റാന്‍പോലും പാടുപെട്ടു. തിരുവനന്തപുരം നഗരത്തില്‍ മിക്കവാറും കടകള്‍ അടഞ്ഞുകിടന്നു. പലയിടത്തും ഹര്‍ത്താല്‍ പ്രതീതിയായിരുന്നു. അതേസമയം, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കട തുറന്നത് അല്‍പം ആശ്വാസമായി. ആലപ്പുഴയില്‍ വ്യാപാരി ആത്മഹത്യചെയ്തത് വില്‍പനനികുതി ഉദ്യോഗസ്ഥര്‍ കള്ളക്കേസെടുത്തത് മൂലമാണെന്നാരോപിച്ചായിരുന്നു കടയടപ്പുസമരം. ഉടമകള്‍ക്ക് ട്രേഡ് ലൈസന്‍സ് പുതുക്കണമെന്നാവശ്യപ്പെട്ടും പുതിയ നിബന്ധനകളില്‍ പ്രതിഷേധിച്ചുമായിരുന്നു പമ്പുകള്‍ അടച്ചിട്ടത്. സ്വകാര്യ പമ്പുകളെല്ലാം അടഞ്ഞതോടെ എണ്ണക്ക് ജനം നെട്ടോട്ടമോടി. സ്റ്റാച്യുവിലും വെള്ളയമ്പലത്തുമുള്ള സിവില്‍ സപൈ്ളസ് പമ്പുകളായിരുന്നു നഗരത്തിലത്തെിയവര്‍ക്ക് ആകെ ആശ്രയിക്കാനുണ്ടായിരുന്നത്. ജില്ലയില്‍ പെട്രോള്‍ കമ്പനികള്‍ നേരിട്ട് നടത്തുന്ന പമ്പുകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇവിടെയും രാവിലെ മുതല്‍തന്നെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. ഏറെനേരം കാത്തുനിന്നാണ് പലരും ഇന്ധനം നിറച്ചത്. സമരത്തെക്കുറിച്ച് ഏതാനും ദിവസം മുമ്പ് അറിയിപ്പുണ്ടായിരുന്നെങ്കിലും പലരും കാര്യം മറന്നിരുന്നു. ചൊവ്വാഴ്ച പ്രവൃത്തി ദിവസമായതിനാല്‍ രാവിലെ എണ്ണ നിറക്കാമെന്ന ധാരണയില്‍ പമ്പുകളിലത്തെുമ്പോഴാണ് വിവരമറിയുന്നത്. സിവില്‍ സപൈ്ളസ് പമ്പുകളില്‍ എല്ലാത്തരം വാഹനങ്ങളുടെയും നീണ്ട നിരയുണ്ടായിരുന്നു. ചിലയിടങ്ങളില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിയും വന്നു. രാവിലെ മുതല്‍ നിരയില്‍ ഇടം പിടിച്ച വലിയ ലോറികളടക്കം ഇന്ധനം നിറച്ചുമാറാന്‍ ഏറെ സമയമെടുത്തതും പ്രശ്നം രൂക്ഷമാക്കി. സ്കൂള്‍ വാഹനങ്ങളും സഹിതം ചിലയിടങ്ങളില്‍ കാണാമായിരുന്നു. ഇവയാകട്ടെ 10 മണി കഴിഞ്ഞിട്ടും കുട്ടികളുമായി നിരയിലുണ്ടായിരുന്നു. ഇതിനുപുറമെയായിരുന്നു ബോട്ട്ലുകളില്‍ ഇന്ധനം വാങ്ങാനത്തെിയവരുടെ ക്യൂ. തിരക്ക് കൂടുന്നതിനനുസരിച്ച് കശപിശയുമുണ്ടായി. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വാഹനത്തിരക്ക് ഗതാഗതപ്രശ്നങ്ങളും സൃഷ്ടിച്ചു. എണ്ണ തീര്‍ന്നതിനത്തെുടര്‍ന്ന് ബൈക്കുകള്‍ ഉന്തി നീങ്ങുന്നവരെയും ബുധനാഴ്ച നിരത്തുകളില്‍ കാണാമായിരുന്നു. സ്വകാര്യ ബസുകളെയും ഒരു പരിധി വരെ പമ്പ് സമരം ബാധിച്ചു. സിറ്റി ബസുകളടക്കം ഭൂരിഭാഗവും തിങ്കളാഴ്ച രാത്രിയോടെ ഇന്ധനം നിറച്ചിരുന്നതിനാല്‍ ട്രിപ് മുടങ്ങാതെ ഓടാനായി. എന്നാല്‍, ചിലവയാകട്ടെ നിര്‍ത്തിയിടേണ്ടി വന്നു. ഇന്ധനം തീര്‍ന്ന ഓട്ടോകള്‍ സര്‍വിസ് നിര്‍ത്തിയതോടെ നഗരയാത്രയും ദുരിതമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.