കുന്നിക്കോട്: വായ്പക്കായി സ്വകാര്യവ്യക്തിക്ക് ഈട് നല്‍കിയ വീട് ഉടമയറിയാതെ ബാങ്കിന് പണയപ്പെടുത്തി. കുടിശ്ശിക വന്നതോടെ ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തു. രോഗിയായ ഭര്‍ത്താവുമായി വീട്ടമ്മ കഴിയുന്നത് ചെറ്റക്കുടിലില്‍. കുന്നിക്കോട് ദീലിപ്ഭവനില്‍ തൃദീപും കുടുംബവുമാണ് താമസിക്കാനിടമില്ലാതെ പെരുവഴിയിലായത്. മകളുടെ ഭര്‍ത്താവിന് കച്ചവടാവശ്യങ്ങള്‍ക്കായി 2,24,000 രൂപ തൃദീപ് പത്തനാപുരം ചേകം സ്വദേശിയില്‍ നിന്ന് കടം വാങ്ങിയിരുന്നു. 2010 ല്‍ നിലവിലുണ്ടായിരുന്ന 10 സെന്‍റ് സ്ഥലവും വീടുമാണ് പണത്തിനായി ഈട് നല്‍കിയത്. പണം ആവശ്യപ്പെട്ടപ്പോള്‍ തൃദീപിന്‍െറ പക്കല്‍നിന്ന് നിരവധി രേഖകള്‍ ഒപ്പിട്ട് വാങ്ങിയത്രെ. ഈ രേഖകള്‍ ഉപയോഗിച്ച് വസ്തു സ്വന്തം പേരിലാക്കിയ പലിശക്കാരന്‍ പത്തനാപുരത്തെ സ്വകാര്യബാങ്കില്‍ നിന്ന് ആറുലക്ഷം രൂപ വായ്പയെടുത്തു. വിദ്യാഭ്യാസ ആവശ്യത്തിനായി നികുതി സംബന്ധമായ രേഖകള്‍ വാങ്ങാന്‍ വില്ളേജ് ഓഫിസില്‍ എത്തിയപ്പോഴാണ് സ്വന്തം പേരിലുള്ള വസ്തു നഷ്ടപ്പെട്ട വിവരം തൃദീപും കുടുംബവും അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി തവണ ഇവര്‍ പലിശക്കാരനുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തൃദീപ് നിരവധി തവണ ഓപറേഷന്‍കുബേരയുടെ ഭാഗമായി പൊലീസിലും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ഇരുകൂട്ടരെയും വിളിച്ച് സംസാരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ബുധനാഴ്ച ബാങ്ക് അധികൃതര്‍ സ്ഥലത്തത്തെി ജപ്തി നടപടികള്‍ നടത്തി. വീട്ടുകാരെ ഇറക്കി വീട് പൂട്ടി സീല്‍ ചെയ്യുകയും നോട്ടിസുകള്‍ പതിക്കുകയും ചെയ്തു. ഇതോടെ കയറിക്കിടക്കാന്‍ ഇടമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഈ നിര്‍ധന കുടുംബം. തൃദീപിന്‍െറ ഭാര്യ ശാന്ത, ഇളയമകള്‍, ചെറുമക്കള്‍ എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.