നെടുമങ്ങാട്: ഹൃദയ ശസ്ത്രക്രിയക്ക് ചുമട്ടുതൊഴിലാളി സഹായം തേടുന്നു. നെടുമങ്ങാട് ഇരിഞ്ചയം ഇടവിളാകത്തുവീട്ടില്‍ കെ. വിജയനാണ് (48) ഹൃദയവാല്‍വ് ശസ്ത്രക്രിയക്ക് സഹായം തേടുന്നത്. നെടുമങ്ങാട്ടെ ചുമട്ടുതൊഴിലാളിയായിരുന്ന വിജയന് കുറച്ചുനാളായി ജോലി ചെയ്യാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാല്‍വുകള്‍ക്ക് തകരാറുണ്ടെന്ന് കണ്ടത്തെിയത്. ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, ശസ്ത്രക്രിയക്ക് ആവശ്യമായ തുക കണ്ടത്തൊന്‍ സാധിച്ചില്ല. ചികിത്സതന്നെ സുമനസ്സുകളുടെ സഹായത്തിലാണ് മുന്നോട്ടുപോയത്. വിജയനെ സഹായിക്കാന്‍ സഹപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചികിത്സാനിധി രൂപവത്കരിച്ചു. ബാങ്ക് ഓഫ് ബറോഡ നെടുമങ്ങാട് ശാഖയില്‍ 44980100002681 നമ്പറായി വിജയന്‍െറ പേരില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. IFSC Code: BARBONEDUM. MICR Code: 695012011.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.