പ്ളസ് ടു വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചതായി പരാതി

വര്‍ക്കല: പ്ളസ് ടു വിദ്യാര്‍ഥികളെ വര്‍ക്കല പൊലീസ് കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചതായി പരാതി. നടയറ നസീര്‍ മന്‍സിലില്‍ റഹ്മാന്‍ (18), പുതുവല്‍ പുത്തന്‍വീട്ടില്‍ റിയാസ് (19) എന്നിവരെ മര്‍ദിച്ചതായാണ് പരാതി. സി.ഐ ബി. ഗോപാകുമാര്‍, എസ്.ഐ കെ. ഷിജി, പൊലീസുകാരായ ഷാജി, ബൈജു എന്നിവര്‍ക്കെതിരെ മുഖ്യമന്ത്രി, ഡി.ജി.പി, മനുഷ്യാവകാശ കമീഷന്‍, പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി എന്നിവിടങ്ങളില്‍ പരാതി നല്‍കിയതായി രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം റഹ്മാനും റിയാസും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ജൂണ്‍ ഒന്നിന് രാവിലെ ഒമ്പതേമുക്കാലിനാണ് സംഭവം. റഹ്മാനും റിയാസും ചേര്‍ന്ന് ബൈക്കില്‍ സഞ്ചരിക്കവെ മൈതാനം പെട്രോള്‍ പമ്പിന് സമീപം റോഡ് മുറിച്ചുകടക്കുകയായിരുന്ന വൃദ്ധനെ ഇടിച്ചു. നാട്ടുകാര്‍ വൃദ്ധനെ അപ്പോള്‍ തന്നെ ഓട്ടോയില്‍ കയറ്റി താലൂക്കാശുപത്രിയില്‍ എത്തിച്ചു. റോഡില്‍വീണ പ്ളാസ്റ്റിക് ബാഗുകളുമെടുത്ത് വിദ്യാര്‍ഥികള്‍ ആശുപത്രിയിലത്തെിയെങ്കിലും ഇദ്ദേഹത്തെ കാണാനായില്ല. തുടര്‍ന്ന് ബാഗില്‍ നിന്ന് ലഭിച്ച അഡ്രസില്‍ രഘുനാഥപുരം സ്വദേശിയായ സോമനെയാണ് ബൈക്ക് തട്ടിയതെന്നറിഞ്ഞു.ഇതോടെ ബാങ്ക് പാസ്ബുക്കും 10,000 രൂപയും മറ്റ് രേഖകളുമായി വീട്ടില്‍ചെന്നു. വിദ്യാര്‍ഥികള്‍ വീട്ടിലത്തെി വിവരം അറിയിക്കുന്നതിനിടെ സോമനുമത്തെി. എന്നാല്‍, ഇതിനിടെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് വിദ്യാര്‍ഥികളെയും കൂട്ടി സ്റ്റേഷനിലത്തെി പരാതി പിന്‍വലിക്കാനായി ശ്രമിച്ചെങ്കിലും അനുവദിക്കാതെ വിദ്യാര്‍ഥികളെ 34 മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിലത്തെിക്കുകയായിരുന്നത്രേ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.