മലയിന്‍കീഴ്: ഓട്ടോ ഡ്രൈവറുടെ ദുരൂഹ മരണം കൊലപാതകമാണെന്നും പരാതി നല്‍കിയിട്ട് പൊലീസ് അന്വേഷിക്കുന്നില്ളെന്നും ആരോപിച്ച് മാതാവ് രംഗത്ത്. കൊല്ലം നിലമേല്‍ മുരുക്കുമണ്‍ സുമംഗല ഭവനില്‍ രാജേഷിന്‍െറ (29) മരണം കൊലപാതകമെന്നാണ് മാതാവ് സുമംഗല പറയുന്നത്. മകന്‍െറ മരണത്തോടെ ഒറ്റക്കായ സുമംഗല മാറനല്ലൂരിനടുത്ത് പമ്മത്തലയിലെ ബന്ധുവീട്ടിലാണ് കഴിയുന്നത്. വിധവയായ സുമംഗലയുടെ ഏക ആശ്രയമായിരുന്ന രാജേഷ് 2015 ഡിസംബര്‍ 12ന് ഓട്ടം പോയ ശേഷം വീട്ടിലേക്ക് മടങ്ങിയത്തെിയില്ല. കാണ്‍മാനില്ളെന്ന് പിറ്റേന്ന് സുമംഗല ചടയമംഗലം പൊലീസില്‍ പരാതി നല്‍കി. ഫെബ്രുവരി 15ന് കൊച്ചുവേളി റെയില്‍വേ ട്രാക്കിനരികില്‍നിന്ന് രാജേഷിന്‍െറ മൃതദേഹം പേട്ട പൊലീസ് കണ്ടത്തെി. മരണം ട്രെയിന്‍ തട്ടിയാണെന്ന് എഴുതിത്തള്ളുകയായിരുന്നെന്ന് മാതാവ് പറയുന്നു. 2016 ഫെബ്രുവരി ഒന്നിന് രാജേഷിന്‍െറ വിവാഹം ഉറപ്പിച്ചിരുന്നു. ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ളെന്ന് മാതാവ് പറയുന്നു. 35ഓളം മുറിവുകള്‍ ദേഹത്ത് കണ്ടത്തെിയെങ്കിലും ഒന്നുപോലും തീവണ്ടി തട്ടിയുള്ള മുറിവുകള്‍ ആയിരുന്നില്ളെന്ന് സുമംഗല പറയുന്നു. പൊലീസ് രാജേഷിന്‍െറ മരണം ആത്മഹത്യ ആക്കാനാണ് ആദ്യം മുതല്‍ ശ്രമിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. രാജേഷിനെ കാണാതായ ദിവസം രാവിലെ രണ്ട് സ്ത്രീകള്‍ വീട്ടിലത്തെി മകനെതിരെ വധഭീഷണി മുഴക്കിയിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ ഈ സ്ത്രീകളില്‍ ഒരാളും അവരുടെ സുഹൃത്തുമായിരിക്കുമെന്ന് രാജേഷ് ദിവസങ്ങള്‍ക്ക് മുമ്പേ തന്നോട് പറഞ്ഞിരുന്നതായി സുമംഗല പറയുന്നു. ഇവര്‍ക്ക് രാജേഷിന്‍െറ മരണത്തില്‍ പങ്കുണ്ടെന്നും ഇത് പൊലീസിനോട് പറഞ്ഞെങ്കിലും മുഖവിലയ്ക്ക് എടുത്തില്ലത്രെ. പൊലീസ് അന്വേഷണം ഊര്‍ജിതമല്ളെന്ന് കണ്ടതോടെ അന്നത്തെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് സുമംഗല പരാതി നല്‍കിയിരുന്നു. ഈ പരാതിയിലും ഒരു നടപടിയും ഉണ്ടായില്ളെന്ന് ഇവര്‍ പറയുന്നു. മകന്‍െറ കൊലയാളികളെ കണ്ടത്തെി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പുതിയ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സുമംഗല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.