കഴക്കൂട്ടം: ദിവസപ്പടി വാങ്ങി പൊലീസുകാര്‍ തന്നെ ഒത്താശ ചെയ്യുന്നതോടെ തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മണല്‍ കടത്ത് വീണ്ടും സജീവം. മണല്‍ കടത്ത് സംഘങ്ങളില്‍നിന്ന് ഏജന്‍റുമാര്‍ വഴി പണം കൈപ്പറ്റുന്ന ഐ.പി.എസുകാര്‍ മുതല്‍ സിവില്‍ പൊലീസുകാര്‍ വരെ നീളുന്ന ശൃഖല നാട്ടുകാര്‍ക്ക് തന്നെ തലവേദനയാകുന്നു. മണല്‍ കടത്ത് സംബന്ധിച്ച് വിവരം നല്‍കുന്നവരെ ഗുണ്ടാസംഘത്തിന് ചോര്‍ത്തിക്കൊടുക്കുന്ന പൊലീസുകാര്‍ വരെ തുമ്പ സ്റ്റേഷനിലുള്ളതായി നാട്ടുകാര്‍ പറയുന്നു. ഗുണ്ടാസംഘങ്ങളുടെ വിഹാരകേന്ദ്രമായിരുന്നു കഴക്കൂട്ടം, തുമ്പ സ്റ്റേഷന്‍ പരിധികള്‍. ലാഭം വീതംവെക്കലും, മലയിടിക്കലുമെല്ലാം ഗുണ്ടാ ആക്രമണങ്ങളിലേക്കാണ് പ്രദേശത്തെ നയിച്ചിട്ടുള്ളത്. പഴയകാലചരിത്രം ആവര്‍ത്തിക്കാനുള്ള സാധ്യത ഉയര്‍ത്തിയാണ് പ്രദേശത്ത് മണല്‍ കടത്ത് സജീവമായിട്ടുള്ളത്. മണല്‍ കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ട് സമ്മാനങ്ങളടക്കം വാങ്ങുന്ന പൊലീസുകാരുടെ നീണ്ട പട്ടിക സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കറിയാമെങ്കിലും മേലുദ്യോഗസ്ഥരിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റാത്തവിധത്തില്‍ ഇവരുടെ കൈകള്‍ ബന്ധിച്ചിരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പാര്‍വതിപുത്തനാറിന്‍െറ തീരപ്രദേശമടക്കമുള്ള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലും കോരളംകുഴി, പൗണ്ട് കടവ് മേഖലയിലും മണല്‍കടത്ത് സജിവമായി തുടരുകയാണ്. പ്രധാന മണലെടുപ്പ് സ്ഥലങ്ങളെല്ലാം മീറ്ററുകള്‍ ആഴമുള്ള ഗര്‍ത്തങ്ങളായി മാറിക്കഴിഞ്ഞു. പൗണ്ട്കടവില്‍ നിരവധി തവണ നാട്ടുകാരുടെ പ്രതിഷേധമുണ്ടായതിനെതുടര്‍ന്ന് പൊലീസ് അധീനതയില്‍ പിടികൂടുന്ന വാഹനങ്ങളുടെ ഡംബ് യാര്‍ഡാക്കിയ സ്ഥലത്തുമെല്ലാം മണല്‍ കടത്ത് സജീവം. ലോഡ് ഒന്നിന് 500 രൂപയോ, വാഹനമൊന്നിന് ദിനബത്ത 2000 മുതല്‍ 3000 രൂപവരെ ഡ്യൂട്ടിയിലുണ്ടാകുന്ന ചില പൊലീസുകാര്‍ വാങ്ങുന്നത്. പരസ്യമായി മണല്‍ കടത്തിനെ എതിര്‍ക്കുകയും രഹസ്യമായി സംഘങ്ങളില്‍നിന്ന് പാരിതോഷികം കൈപ്പറ്റുകയും ചെയ്യുന്ന പ്രാദേശിക പാര്‍ട്ടി നേതാക്കളും സംഘങ്ങളുടെ പ്രര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇക്കഴിഞ്ഞ തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കടത്തു സംഘങ്ങളില്‍നിന്ന് പണംവാങ്ങിയ നേതാക്കള്‍ നിരവധിയാണത്രേ. നാല് ദിവസം മുമ്പ് കോരാളംകുഴിയില്‍നിന്ന് മിനിലോറിയില്‍ പുലര്‍ച്ചെ മണല്‍ കടത്തിയ വിവരം സ്റ്റേഷനില്‍ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. മണല്‍കടത്തുള്ള ദിവസങ്ങളില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ വരെ സ്റ്റേഷനിലെ ഫോണ്‍ പ്രവര്‍ത്തിക്കില്ളെന്നതും സവിശേഷമാണ്. മണല്‍ കടത്തിനെ എതിര്‍ക്കുന്ന പകുതിയോളം പേര്‍ തുമ്പ സ്റ്റേഷനിലുണ്ട്. കൈമടക്കും മണല്‍ കടത്തും അങ്ങാടിപ്പാട്ടായിട്ടും പൊലീസുകാര്‍ മാത്രം അറിഞ്ഞമട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.