റമദാനിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയം –ഗുരു രത്നം ജ്ഞാനതപസ്വി

തിരുവനന്തപുരം: റമദാന്‍ കാലത്ത് സാമൂഹിക സാംസ്കാരിക സംഘടനകള്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുകവഴി സാമൂഹിക പുരോഗതിക്കുള്ള ശ്ളാഘനീയ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നതെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി. ഷിഹാബ്തങ്ങള്‍ റിലീഫ് സെല്ലും കേരള സഹൃദയവേദിയും സംയുക്തമായി നടത്തിയ ധാന്യക്കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ധനര്‍ക്കുള്ള സാമ്പത്തിക സഹായ വിതരണത്തിന്‍െറ ഉദ്ഘാടനം പ്രഫ. തോന്നയ്ക്കല്‍ ജമാല്‍ നിര്‍വഹിച്ചു. റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ചാന്നാങ്കര എം.പി. കുഞ്ഞ് അധ്യക്ഷത വഹിച്ചു. കണിയാപുരം ഹലിം, എസ്.എ. വാഹിദ്, ഷഹീര്‍ജി അഹമ്മദ്, കെ. എച്ച്. എം. അഷ്റഫ്, എ. നുജുമുദ്ദീന്‍, മലേഷ്യന്‍ അഷ്റഫ്, കബീര്‍ കടവിളാകം, ഷഹീര്‍ കാപ്പിക്കട, ചാന്നാങ്കര കബീര്‍, പോത്തന്‍കോട് റാഫി, മുനീര്‍, ഹാരിഫ് വഹാബുദ്ദീന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.