ചെറുകുന്നം അങ്കണവാടി കെട്ടിടം ചോര്‍ന്നൊലിക്കുന്നു

വര്‍ക്കല: നഗരസഭ പതിമൂന്നാം വാര്‍ഡിലെ ചെറുകുന്നം അങ്കണവാടി ചോര്‍ന്നൊലിക്കുന്നു. ഏറെക്കാലമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ അവഗണിക്കുന്നതായി പരാതിയുണ്ട്. ചെറിയ മഴയില്‍പോലും മേല്‍ക്കൂര ചേര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. കുട്ടികള്‍ക്കുള്ള പോഷകാഹാരം പാചകം ചെയ്യാന്‍ പോലും കഴിയില്ല. അരഭിത്തി മാത്രമുള്ള കുടുസ്സുഷെഡിലാണ് അങ്കണവാടി പ്രവര്‍ത്തനം. 20 കുട്ടികള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഏഴുപേര്‍ മാത്രമാണുള്ളത്. മഴ നനഞ്ഞ് കുട്ടികള്‍ക്ക് പനി പിടിച്ചതോടെയാണ് രക്ഷിതാക്കള്‍ വിടാതായത്. പ്രതിമാസം 500 രൂപയാണ് കെട്ടിടത്തിന് വാടകയിനത്തില്‍ നല്‍കുന്നത്. ശുചിമുറിയില്ലാത്തതിനാല്‍ വനിതാ ജീവനക്കാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. നിരവധി തവണ നഗരസഭാ നേതൃത്വത്തോട് വിഷയം അവതരിപ്പിച്ചെങ്കിലും അവഗണനയാണ് ഫലമെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.