കടപുഴകിയത് നൂറുകണക്കിന് മരങ്ങള്‍; വൈദ്യുതി പുന$സ്ഥാപിച്ചിട്ടില്ല

നേമം: വെള്ളിയാഴ്ച വൈകീട്ട് ആഞ്ഞുവീശിയ കാററിലും മഴയിലും നേമത്ത് കടപുഴകിയത് നൂറു കണക്കിന് മരങ്ങള്‍. മിക്ക സ്ഥലങ്ങളിലും മരങ്ങള്‍ ഇനിയും മുറിച്ചു മാററാന്‍ കഴിഞ്ഞിട്ടില്ല. പോസ്റ്റുകള്‍ തകര്‍ന്ന് വിച്ഛേദിക്കപ്പെട്ട വൈദ്യുതി ഇനിയും പുന$സ്ഥാപിക്കാനാകാത്തതിനാല്‍ പല പ്രദേശങ്ങളും ഇരുട്ടിലാണ്. ഇതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ ജല വിതരണവും മുടങ്ങി. നേമം യു.പി.എസില്‍ ഇരകള്‍ക്ക് നാട്ടുകാര്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പ് തെല്ളൊരാശ്വസമായി. മന്ത്രി ഇടപെട്ട് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കാറ്റിലും മഴയിലും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് തണലൊരുക്കാന്‍ രാഷ്ട്രീയക്കാര്‍ എത്താതിരുന്നതോടെ യുവാക്കളുടെ കൂട്ടായ്മ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പ്രവച്ചമ്പലം അഷ്റഫിന്‍െറ നേതൃത്വത്തില്‍ നേമം ഗവ.യു.പി സ്കൂളില്‍ ക്യാമ്പൊരുക്കി. അമ്പതോളം പേര്‍ വെള്ളിയാഴ്ച വൈകീട്ടോടെ സ്കൂളില്‍ എത്തി. ശനിയാഴ്ച ഉച്ചക്ക് മഴക്ക് ശമനമായതോടെയാണ് പലരും വീടുകളിലേക്ക് മടങ്ങിയത്. അതേസമയം, കാട്ടാക്കട നിയോജകമണ്ഡലത്തിലെ മിക്ക മഴക്കെടുതി പ്രദേശങ്ങളും സ്ഥലം എം.എല്‍.എ ഐ.ബി. സതീഷ് സന്ദര്‍ശിച്ചു. കോവളം മണ്ഡലത്തിലുള്‍പ്പെട്ട തലസ്ഥാനത്തെ കാര്‍ഷിക പഞ്ചായത്തായ കല്ലിയൂരിലാണ് വന്‍ കൃഷിനാശം മഴക്കെടുതിയും. ഇവിടെ എഴുപതോളം വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കൂടാതെ, വാഴ കൃഷി വ്യാപകമായി നശിച്ചു. വള്ളംകോട് പാലപ്പൂരില്‍ ഒരാളുടെ മാത്രം രണ്ടായിരം വാഴകള്‍ നശിച്ചതായി പറയുന്നു. കാര്‍ഷിക കോളജിനോട് ചേര്‍ന്ന പണ്ടാരക്കരയിലെ പച്ചക്കറി, വാഴകൃഷികളും നശിച്ചു. ഇവിടെയും ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വെള്ളാണി ആശുപത്രിക്ക് മുകളില്‍ വീണ വന്മരം വൈകീട്ടോടെ മുറിച്ചുമാറ്റി. ദേശീയ പാതയില്‍ പള്ളിച്ചല്‍ വില്ളേജ് ഓഫിസിനടുത്തും വെടിവെച്ചാന്‍കോവില്‍ അയണിമൂട് ഏവിയേഷന്‍ കോളജിന് മുന്നിലും വീണ കൂറ്റന്‍ മരങ്ങളും നീക്കിയിട്ടുണ്ട്. നരുവാമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അമ്പതിടത്തോളം മരം വീണ് ഗതാഗത തടസ്സപ്പെട്ടത് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് നീക്കം ചെയ്തത്. വൈദ്യുതി ബന്ധം പുന$സ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.