തിരുവനന്തപുരം: ഉള്ളൂരിലെ വോഡഫോണ്‍ മൊബൈല്‍ ഓഫിസ് അടിച്ചുതകര്‍ക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ ഉള്‍പ്പെടെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി അഞ്ച് വര്‍ഷത്തിനുശേഷം ഉള്ളൂര്‍ കിഴക്കേക്കാരം വിളാകത്ത് പിടിയില്‍. ഗിരി എന്ന ഗിരിലാലിനെയാണ് (35) മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. 2013ല്‍ മെഡിക്കല്‍ കോളജ് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കേസിലും 2014ല്‍ എ.എം.വിക്കുനേരെ വധഭീഷണി മുഴക്കിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ജാമ്യം നേടിയശേഷം പിന്നീട് കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പല സ്ഥലങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിഞ്ഞ ഗിരിലാലിനെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സൈബര്‍ സിറ്റി എ.സി അനില്‍കുമാര്‍, മെഡിക്കല്‍ കോളജ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ കെ. സജീവ്, എസ്.ഐ എസ്. ബിജോയ്, എസ്.സി.പി.ഒ വിജയബാബു, ജോയി, സി.പി.ഒമാരായ നസീര്‍, ബാലു, അജി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.