തിരുവനന്തപുരം: പൂന്തുറ, ബീമാപള്ളി ഭാഗങ്ങളില്‍ നിരവധി പേര്‍ക്ക് വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത യുവതി പിടിയില്‍. ബീമാപള്ളി നൂറുല്‍ ഇസ്ലാം അറബിക് കോളജിന് സമീപം ടി.സി45/437 പുതുവല്‍ പുരയിടത്തില്‍ സീനത്ത്ബീവിയെയാണ്(26) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണവായ്പ ഉള്‍പ്പെടെ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നിരവധി പേരില്‍നിന്ന് 15.5 പവനോളം സ്വര്‍ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കേസ്. ഒളിവിലായിരുന്ന ഇവരെ കോട്ടയം കറുകച്ചാല്‍ അട്ടാറയ്ക്കല്‍ കോളനിയില്‍നിന്നാണ് പൂന്തുറ സി.ഐ സുനില്‍ദാസിന്‍െറ നിര്‍ദേശാനുസരണം എസ്.ഐ സജിന്‍ ലൂയിസിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ക്രൈം എസ്.ഐ രത്നന്‍, എ.എസ്.ഐ സന്തോഷ്കുമാര്‍, എസ്.സി.പി.ഒമാരായ അജയന്‍, അനില്‍, ബിജു, ഡബ്ള്യു.സി.പി.ഒമാരായ രജനി, പ്രിയ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഇവര്‍ക്കെതിരെ പൂന്തുറ സ്റ്റേഷനില്‍ ലഭിച്ചിരുന്നു. പ്രതി പരാതിക്കാരായ വീട്ടമ്മമാരോട് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് ഒന്നരപവന്‍ സ്വര്‍ണം പണയംവെച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ 50,000 രൂപ വായ്പ തരപ്പെടുത്തി ക്കൊടുക്കാമെന്നും സ്വര്‍ണം വൈകാതെ തിരികെ ലഭിക്കുമെന്നും പറഞ്ഞ് ആഭരണങ്ങള്‍ കൈക്കലാക്കി മുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിര്‍ധനരായ വീട്ടമ്മമാരെക്കൊണ്ട് വായ്പയെടുപ്പിച്ച് തിരിച്ചടക്കാം എന്നുപറഞ്ഞ് തുകകളും കൈക്കലാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.