ശാപമോക്ഷം കാത്ത് മയ്യനാട് ദുരിതാശ്വാസ കേന്ദ്രം

മയ്യനാട്: ദുരിതബാധിതരെയും കാത്ത് ഒരു ദുരിതാശ്വാസ കേന്ദ്രം കൂടി മയ്യനാട് പഞ്ചായത്തില്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. ഉദ്ഘാടനത്തിനുശേഷം തുറന്നിട്ടുപോലുമില്ലാത്ത ഈ കെട്ടിടം കാടുകയറി നശിക്കുകയാണ്. മയ്യനാട് ധവളക്കുഴി പണേ വയലില്‍ റവന്യൂവകുപ്പും ഡിസാസ്റ്റര്‍ മാനേജ്മെന്‍റും ചേര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടമാണ് അനാഥമായി കിടക്കുന്നത്. അടുക്കള, കിണര്‍, ബാത്ത്റൂമുകള്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുള്ള ഈ കെട്ടിടത്തില്‍ ഇതുവരെയായി ദുരിതബാധിതരെ പാര്‍പ്പിച്ചിട്ടേയില്ല. മൂന്നു വര്‍ഷം മുമ്പ് അന്നത്തെ റവന്യൂമന്ത്രിയായിരുന്ന അടൂര്‍ പ്രകാശാണ് കെട്ടിടത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രകൃതി ക്ഷോഭത്തില്‍പെട്ട് ദുരിതമനുഭവിക്കുന്നവരെ പാര്‍പ്പിക്കുന്നതിനായാണ് കെട്ടിടം നിര്‍മിച്ചത്. കെട്ടിടത്തിന്‍െറ ജനാലകളെല്ലാം തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയില്‍ ഏറ്റവും കുടുതല്‍ വീടുകളില്‍ വെള്ളം കയറിയ മയ്യനാട് പണേ വയലിലാണ് ഇങ്ങനെയൊരു കെട്ടിടം കൂടി കിടന്ന് നശിക്കുന്നത്. താന്നി സൂനാമി ഫ്ളാറ്റ് വളപ്പിലും ഇത്തരത്തിലുള്ള ഒരു കെട്ടിടം നശിച്ചുകിടപ്പുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.