കൊല്ലം: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാകുമ്പോഴും ഡെങ്കിപ്പനി നിയന്ത്രണമില്ലാതെ പടരുകയാണ്. വ്യാഴാഴ്ച 23 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. സംശയത്തെതുടര്‍ന്ന് 51 പേരെ നിരീക്ഷണത്തിലാക്കി. പുനലൂര്‍- നാല്, ചവറ- മൂന്ന്, തെന്മല- മൂന്ന്, വിളക്കുടി- രണ്ട്, പത്തനാപുരം- രണ്ട്, മാങ്കോട്, തലവൂര്‍, ആര്യങ്കാവ്, കരവാളൂര്‍, കുന്നത്തൂര്‍, മേലില, നെടുമ്പന, പെരിനാട്, കൊറ്റങ്കര എന്നിവിടങ്ങളില്‍ ഒന്നുവീതവുമാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച 38 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഇതിനിടെ ചിക്കന്‍പോക്സും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച 16 പേര്‍ക്കാണ് ചിക്കന്‍പോക്സ് ബാധിച്ചത്. ഡെങ്കിപ്പനി ബാധിച്ചവരുടെ രക്തസാമ്പിളുകളുടെ പരിശോധാഫലം സംസ്ഥാന പബ്ളിക് ഹെല്‍ത്ത് ലാബില്‍ നിന്ന് ലഭിച്ച് തുടങ്ങി. ലഭിച്ച റിപ്പോര്‍ട്ടുകളിലെല്ലാം വൈറസ് ഒന്നാണ് രോഗകാരണമായതെന്ന് കണ്ടത്തെി. നാല് തരം വൈറസുകാളാണ് ഡെങ്കി പടര്‍ത്തുന്നത്. മുമ്പ് രോഗം പടര്‍ത്തിയിരുന്ന വൈറസുകളേക്കാള്‍ അപകടകരമായ വൈറസുകളാണ് ഇപ്പോള്‍ രോഗം പടര്‍ത്തുന്നതെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു രക്ത പരിശോധന ആരംഭിച്ചത്. വ്യാഴാഴ്ച വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 1094 പേരാണ് വൈറല്‍പനിക്ക് ചികിത്സ തേടിയത്. ഇവരില്‍ 33 പേരെ കിടത്തി ചികിത്സക്ക് പ്രവേശിപ്പിച്ചു. വയറിളക്ക രോഗം ബാധിച്ച 226 പേരില്‍ 5 പേരെ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി പടരുന്ന തെന്മല മേഖലയില്‍ ജനകീയ പങ്കാളിത്തത്തോടെ കൊതുകിന്‍െറ ഉറവിടനശീകരണം ശക്തമാക്കി. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് തോട്ടങ്ങളില്‍ കൊതുകിന്‍െറ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.